LiveTV

Live

Cricket

സുവര്‍ണ്ണാവസരം നഷ്ടപെടുത്തി വാര്‍ണര്‍

ഡേവിഡ് വാർണര്‍ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കാനുള്ള സാധ്യത നഷ്ടപെടുത്തി

സുവര്‍ണ്ണാവസരം നഷ്ടപെടുത്തി വാര്‍ണര്‍

ഹൈദരാബാദ് ഓപ്പണറും നിലവിൽ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപിന് ഉടമയായ ഡേവിഡ് വാർണര്‍, രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കാനുള്ള സാധ്യത നഷ്ടപെടുത്തി. സീസണിലെ 11മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തുടർച്ചയായി അഞ്ച് അർധശതകങ്ങളാണ് നേടാനായത്.

രാജസ്ഥാനെതിരെ അർധശതകം നേടാനായാൽ ഐ.പി.എൽ ചരിത്രത്തിലെ തുടർച്ചയായി ഏറ്റവും കൂടുതൽ അർധശതകങ്ങള്‍ നേടിയിട്ടുള്ള താരം എന്ന ബഹുമതി വാർണറിന് സ്വന്തമാവുമായിരുന്നു. വീരേന്ദർ സെവാഗ്, ജോസ് ബട്ട്ലർ എന്നീ രണ്ട് കളിക്കാരാണ് അഞ്ച് അർധശതകങ്ങൾ തുടർച്ചയായി നേടിയിട്ടുള്ള മറ്റു രണ്ട് കളിക്കാര്‍.

സുവര്‍ണ്ണാവസരം നഷ്ടപെടുത്തി വാര്‍ണര്‍

ഇവരുടെ നേട്ടങ്ങള്‍ക്കൊപ്പമെത്താൻ മാത്രമേ വാർണറിന് സാധിച്ചുള്ളൂ. 32 പന്തിൽ നിന്ന് വാർണർ 37 റൺസെടുത്താണ് പുറത്തായത്. തകർപ്പൻ ക്യാച്ചിലൂടെയാണ് രാജസ്ഥാൻ നായകൻ സ്മിത്ത് വാർണറിനെ മടക്കി അയച്ചത്.