LiveTV

Live

Cricket

പ്ലേ ഓഫ് കാണാതെ കോഹ്‍ലിപ്പട പുറത്ത്

ബാഗ്ലൂർ റോയല്‍ ചാലന്‍ഞ്ചേഴ്സിന്‍റെ ഇത്തവണത്തെ  ഐ.പി.എല്‍ മോഹം അവസാനിച്ചു

പ്ലേ ഓഫ് കാണാതെ കോഹ്‍ലിപ്പട പുറത്ത്

2019 ഐ.പി.എല്ലില്‍ നിന്ന് ആദ്യ ടീം പുറത്ത്. പ്ലേ ഓഫ് കാണാതെ ബാഗ്ലൂർ റോയല്‍ ചാലഞ്ചേഴ്സിന്‍റെ ഇത്തവണത്തെ ഐ.പിഎല്‍ മോഹം അവസാനിച്ചു. ആദ്യ ആറ് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള അ‍ഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയം നേടിയതോടെ റോയൽ ചല‍ഞ്ചേഴ്സ് ആരാധകരുടെ മനസ്സില്‍ പ്രതീക്ഷ നല്‍കി. അവസാന സ്ഥാനത്തുള്ള റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫ് സ്റ്റേജിലെത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. നിര്‍ണ്ണായക മത്സരത്തില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിനോട് 16 റണ്‍സിന് പരാജയപ്പെട്ടതോടെ റോയല്‍ ചാലഞ്ചേഴ്സിന്‍റെ ഐ.പി.എല്ലിലെ സാധ്യതകള്‍ അസ്തമിച്ചത്.

പ്ലേ ഓഫ് കാണാതെ കോഹ്‍ലിപ്പട പുറത്ത്

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 5 വിക്കറ്റിന് 187 റണ്‍സെടുത്തു. 37 പന്തില്‍ 50 റണ്‍സ് നേടി ധവാനും ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ 57 റണ്‍സെടുത്ത് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്കുയര്‍ത്തി.

പ്ലേ ഓഫ് കാണാതെ കോഹ്‍ലിപ്പട പുറത്ത്

റോയല്‍ ചാലഞ്ചേഴ്സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാര്‍ത്ഥിവിന്‍റെ വിക്കറ്റ് നഷ്ടമായതോടെ ഡല്‍ഹി കളിയിലേക്ക് തിരിച്ചു വന്നു. ക്യാപ്റ്റന്‍ കോഹ്‍ലിയും ഡിവില്ലേഴ്സും ഡല്‍ഹിക്ക് മുന്നില്‍ പരാജയപ്പെട്ടു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഡല്‍ഹിക്ക് വേണ്ടി റബാഡയും മിശ്രയും 2 വിക്കറ്റ് വീതം വീഴ്ത്തി.