LiveTV

Live

Cricket

ഐ.പി.എല്‍ പ്ലേ ഓഫില്‍ സമയമാറ്റത്തിന് സാധ്യത

മത്സരങ്ങളുടെ ദൈർഘ്യം വർധിക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ഐ.പി.എല്ലിനെതിരെ ഇത്തവണ ഉയർന്നിരുന്നു

ഐ.പി.എല്‍ പ്ലേ ഓഫില്‍ സമയമാറ്റത്തിന് സാധ്യത

2019 ഐ.പി.എലിന്‍റെ പ്ലേ ഓഫ് മത്സരങ്ങൾ മെയ് 7ന് ആരംഭിക്കാനിരിക്കെ പ്ലേ ഓഫ് മത്സരങ്ങളുടെ സമയത്തിന് മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ മത്സരങ്ങൾ 7 മണിക്കാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ എട്ട് മണിക്ക് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് 07.30ലേക്ക് മാറ്റുമെന്നാണ് സൂചന.

മത്സരങ്ങളുടെ ദൈർഘ്യം വർധിക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ഐ.പി.എല്ലിനെതിരെ ഇത്തവണ ഉയർന്നിരുന്നു. പലപ്പോഴും മത്സരങ്ങൾ അവസാനിക്കാൻ അർധരാത്രി കഴിഞ്ഞിട്ടുണ്ട്. സൂപ്പർ ഓവറിലേക്ക് മത്സരം എത്തിയാൽ പിന്നെയും സമയം വർധിക്കും. അതിനാൽ തന്നെ മത്സരങ്ങൾ നേരത്തെ നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു.

ഐപിഎൽ പ്രക്ഷേപണം ചെയ്യുന്നവരുമായി ഇക്കാര്യം സംസാരിച്ചുവെന്ന് ബി.സി.സി.ഐ അറിയിച്ചു. മത്സരങ്ങൾ 7.30ന് നടത്താൻ തന്നെയാണ് കൂടുതൽ സാധ്യതയെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. സുപ്രീം കോടതി ഉന്നതാധികാര സമിതിയിലാണ് ഇക്കാര്യം അറിയിച്ചത്.