LiveTV

Live

Cricket

ഓണ്‍ലൈനില്‍ കോഹ്‍ലിക്ക് ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ധോണിയെയല്ല... പിന്നെ?

സോഷ്യല്‍ മീഡിയ നല്ലൊരു പ്രസിദ്ധി നല്‍കുന്നുണ്ടെങ്കില്‍ പോലും, ഫെയ്‌സ്ബുക്കിനും ഇന്‍സറ്റാഗ്രാമിനുമപ്പുറം ഒരു ലോകമുണ്ടെന്ന് വായനക്കാര്‍ക്കറിയാം

ഓണ്‍ലൈനില്‍ കോഹ്‍ലിക്ക് ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ധോണിയെയല്ല... പിന്നെ?

സമീപകാലത്ത് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. അടുത്തകാലത്തെ പഠനത്തില്‍ 100 മില്ല്യണ്‍ വായനക്കാരാണ് ഇന്ത്യന്‍ ക്രിക്കറ്ററായും, ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനായും അദ്ദേഹത്തെ ഇന്റര്‍നെറ്റിലൂടെ തിരഞ്ഞത്. പട്ടികയിലെ അടുത്ത കളിക്കാരനെക്കാള്‍ 8 മടങ്ങ് ജനപ്രിയനാണ് വിരാട് കോഹ്‌ലി. ഡിസ്കവറി ബ്ളോഗായ തബൂല നടത്തിയ പഠനത്തില്‍ 450 മില്ല്യണ്‍ വായനക്കാര്‍ക്കിടയിലെ ഓപ്പണ്‍ വെബ് വിശകലന പ്രകാരം കോഹ്‌ലി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ഒട്ടും അത്ഭുതകരമല്ല, പക്ഷേ രണ്ടാം സ്ഥാനക്കാരന്‍ നമ്മുടെ പ്രതീക്ഷ അനുസരിച്ച് ധോണിയോ, രോഹിത്ത് ശര്‍മയോ അല്ല....

എല്ലാവരേയും അത്ഭുതപെടുത്തിക്കൊണ്ട് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് ഇടം നേടിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്താണ്. 12 മില്ല്യണ്‍ ഫോളോവേഴ്‌സാണ് പന്തിന് പിന്നാലെ. 2019 വേള്‍ഡ് കപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഈ വെടിക്കെട്ട് ബാറ്റ്‌സ്മാന് ഇടം നേടാന്‍ സാധിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഇദ്ദേഹത്തിന് വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും വേള്‍ഡ് കപ്പ് ടീം സെലക്ഷന് സെലക്‌റ്റേയ്‌സിനെ ആശങ്കയിലാക്കാന്‍ സാധിച്ചു. ഈ ആശങ്ക ആരാധകര്‍ക്കിടയില്‍ ഋഷഭ് പന്തിനെ പറ്റി കൂടുതല്‍ അറിയാന്‍ ആകാംക്ഷയുണ്ടാക്കി. കോഹ്‌ലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായനക്കാര്‍ക്കിടയില്‍ തലക്കെട്ടിനപ്പുറത്തേക്ക് ആകര്‍ഷിക്കുന്നില്ല, എന്നാല്‍ ഋഷഭ് പന്തിനെകുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലറിയാന്‍ വായനക്കാര്‍ ശ്രമിക്കുന്നു.

ഓണ്‍ലൈനില്‍ കോഹ്‍ലിക്ക് ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ധോണിയെയല്ല... പിന്നെ?

ഇഷ്ട താരത്തെപറ്റിയറിയാന്‍ നല്ലൊരു ശതമാനം വായനക്കാര്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. സോഷ്യല്‍ മീഡിയ നല്ലൊരു പ്രസിദ്ധി നല്‍കുന്നുണ്ടെങ്കില്‍ പോലും, ഫെയ്‌സ്ബുക്കിനും ഇന്‍സറ്റാഗ്രാമിനുമപ്പുറം ഒരു ലോകമുണ്ടെന്ന് വായനക്കാര്‍ക്കറിയാം.