LiveTV

Live

Cricket

ഐ.പി.എല്‍; ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു

ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഹെെദരാബാദ് 5 വിക്കറ്റിന്റെ ജയം കുറിച്ചിരുന്നു

ഐ.പി.എല്‍; ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു

ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുൻ മത്സരത്തിൽ നിന്നും കെെവിട്ട ജയം തിരിച്ചുപിടിക്കാൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോൾ, ജയം ആവർത്തിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയാണ് ഹെെദരാബാദിന്റെ ലക്ഷ്യം. പ്ലേ ഓഫ് കടക്കണമെങ്കില്‍ രാജസ്ഥാനും ഇന്ന് ജയിക്കേണ്ടതുണ്ട്

രാജസ്ഥാന്‍ നിരയില്‍ സ്റ്റോക്‌സിനും ആര്‍ച്ചറിനും പകരം ലിയാം ലിവിങ്‌സ്‌ടണും ആഷ്ടൻ ടര്‍ണറും തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പര്‍ സാഹയും മീഡിയം പേസര്‍ സിദ്ധാര്‍ത്ഥ് കൗളും ഹൈദരാബാദ് നിരയിൽ ഇടംപിടിച്ചു.

ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഹെെദരാബാദ് 5 വിക്കറ്റിന്റെ ജയം കുറിച്ചിരുന്നു. നിലവിൽ 10 കളികളിൽ നിന്നും അഞ്ച് വീതം ജയവും പരാജയവുമായി 10 പോയിന്റുള്ള ഹെെദരാബാദ് പട്ടികയിൽ നാലാമതാണ്. പതിനൊന്ന് മത്സരങ്ങളിൽ നിന്നും 4 ജയവും 7 പരാജയവുമായി 8 പോയിന്റുള്ള രാജസ്ഥാൻ ഏഴാമതാണ്.