LiveTV

Live

Cricket

ഐ.പി.എല്‍; രാജസ്ഥാന് ലക്ഷ്യം 161 റണ്‍സ്

ഐ.പി.എല്‍; രാജസ്ഥാന് ലക്ഷ്യം 161 റണ്‍സ്

ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാന് 161 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹെെദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 160 റൺസെടുത്തു. ഹെെദരാബാദിനായി മനീഷ് പാണ്ഡെ 36 പന്തിൽ നിന്നും 61 റൺസെടുത്തു.

മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ സൺറെെസേഴ്സിനായില്ല. ഡേവിഡ് വാർണർ 37 റൺസും കെയ്ൻ വില്യംസ് പതിമൂന്നും റൺസെടുത്തു. 17 റൺസെടുത്ത റാഷിദ് ഖാൻ പുറത്താകാതെ നിന്നു. ഹെെദരാബാദ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

രാജസ്ഥാന് വേണ്ടി വരുൺ അറോറ, ഒഷാൻ തോമസ്, ശ്രേയസ്
ഗോപാൽ, ഉനക്ദത് എന്നിവർ 2 വിക്കറ്റ് വീതം നേടി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.