LiveTV

Live

Cricket

ഷമി, ബുംറ, ജഡേജ, പൂനം യാദവ് എന്നിവര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് ശുപാര്‍ശ

പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ താരം പൂനം യാദവ് എന്നിവരെയാണ് അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്...

ഷമി, ബുംറ, ജഡേജ, പൂനം യാദവ് എന്നിവര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് ശുപാര്‍ശ

അര്‍ജ്ജുന അവാര്‍ഡിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ താരം പൂനം യാദവ് എന്നിവരെയാണ് അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമായ ബുംറ 2019 ലോകകപ്പില്‍ ഇന്ത്യന്‍ ബോളിങിനെ മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് ബുംറ. മുഹമ്മദ് ഷമിയും ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികവ് തെളിയിച്ച താരമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളില്‍ ഒരാളാണ് ഷമി.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിശ്വസ്തനായ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജ അടുത്ത കാലത്താണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ച് വരവ് നടത്തിയത്. ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ജഡേജയുമുണ്ട്. 27കാരിയായ ലെഗ് സ്പിന്നര്‍ പൂനം യാദവ് ഇന്ത്യയുടെ വനിതാ ടീമിലെ പ്രധാന താരമാണ്. 41 ഏകദിനങ്ങളില്‍ നിന്ന് 63 വിക്കറ്റുകളും, 54 ടി20 മത്സരങ്ങളില്‍ നിന്ന് 74 വിക്കറ്റുകളും പൂനം വീഴ്ത്തിയിട്ടുണ്ട്.