LiveTV

Live

Cricket

രാജകീയം രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

രാജസ്ഥാനായി സഞ്ജു സാംസൻ 32 പന്തിൽ നിന്നും 48 റൺസെടുത്തു

രാജകീയം രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹെെദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 160 റൺസെടുത്തപ്പോൾ അഞ്ച് പന്തുകള്‍ ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ ലക്ഷ്യം കാണുകയായിരുന്നു. രാജസ്ഥാനായി മലയാളി താരം സഞ്ജു സാംസൻ 32 പന്തിൽ നിന്നും 48 റൺസെടുത്തു.

രാജകീയം രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

അജിൻക്യ രഹാനെയും (34 പന്തിൽ നിന്നും 39) ലിയാം ലിവിങ്സ്റ്റനും (26 പന്തിൽ നിന്നും 44) ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 22 റൺസുമെടുത്ത് പുറത്തായി. ഹെെദരാബാദിന് വേണ്ടി ശാകിബ് അൽ ഹസനും ഖലീല്‍ അഹമ്മദും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രാജകീയം രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

നേരത്തെ, 36 പന്തിൽ നിന്നും 61 റൺസെടുത്ത മനീഷ് പാണ്ഡെയുടെ മികവിലാണ് ഹെെദരാബാദ് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ സൺറെെസേഴ്സിനായില്ല. ഡേവിഡ് വാർണർ 37 റൺസും കെയ്ൻ വില്യംസ് പതിമൂന്നും റൺസെടുത്തു. 17 റൺസെടുത്ത് റാഷിദ് ഖാൻ പുറത്താകാതെ നിന്നു. ഹെെദരാബാദ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. രാജസ്ഥാന് വേണ്ടി വരുൺ അറോറ, ഒഷാൻ തോമസ്, ശ്രേയസ് ഗോപാൽ, ഉനക്ദത് എന്നിവർ 2 വിക്കറ്റ് വീതം നേടി.