LiveTV

Live

Cricket

ലോകകപ്പ്: ഐ.പി.എല്ലില്‍ നിന്ന് മടങ്ങാനൊരുങ്ങി വിദേശ താരങ്ങള്‍

രാജസ്ഥാനിൽ നിന്നും ജോസ് ബട്ട്ലറും ഹെെദരാബാദിന്റെ ബെയരിസ്റ്റോയും ഇനി മുതൽ ഐ.പി.എല്ലിനുണ്ടാകില്ല

ലോകകപ്പ്: ഐ.പി.എല്ലില്‍ നിന്ന് മടങ്ങാനൊരുങ്ങി വിദേശ താരങ്ങള്‍

ഐ.പി.എല്ലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനത്തോടടുക്കുന്ന ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വിദേശ താരങ്ങൾ. ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നതിന്റെ പശ്ചാതലത്തിൽ ദേശീയ ടീമിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിദേശ താരങ്ങൾ നാട് പിടിക്കുന്നത്.

വിദേശതാരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന രാജസ്ഥാൻ, ഹെെദരാബാദ് ടീമുകൾ ഉൾപ്പടെ വരും മത്സരങ്ങളിൽ ഇനി ആഭ്യന്തര താരങ്ങളിൽ നിന്നും യോജിച്ച കളിക്കാരെയും കോമ്പിനേഷനുകളും തെരഞ്ഞെടുക്കേണ്ടി വരും.

രാജസ്ഥാനിൽ നിന്നും ജോസ് ബട്ട്ലറും ഹെെദരാബാദിന്റെ ബെയരിസ്റ്റോയും ഇനി മുതൽ ഐ.പി.എല്ലിനുണ്ടാകില്ല. 11 വിക്കറ്റുകളെടുത്ത ജോഫ്രാ ആർച്ചറും ഐ.പി.എല്ലിനോട് വിട പറയഞ്ഞേക്കും. ഐ.പി.എൽ സീസണിലെ മികച്ച ജോഡിയായിരുന്നു ഹെെദരാബാദിന്റെ വാർണർ-ബെയർസ്റ്റോ കൂട്ടുകെട്ട്. 1,019 റൺസാണ് ഇരുവരും ഇതുവരെ ടീമിനായി സ്കോർ ചെയ്തിരുന്നത്.