LiveTV

Live

Cricket

ധോണിയില്ല; മുംബൈയോട് ചെന്നൈ വീണ്ടും തോറ്റു 

ധോണിയുടെ അഭാവത്തില്‍ കളിമറന്ന ഭാവത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്

ധോണിയില്ല; മുംബൈയോട് ചെന്നൈ വീണ്ടും തോറ്റു 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 46 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 109 റണ്‍സിന് പുറത്തായി. അസുഖം കാരണം ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി കളിക്കിറങ്ങിയിരുന്നില്ല. ഇൌ സീസണില്‍ രണ്ടാം തവണയാണ് മുംബൈയോട് ചെന്നൈ തോല്‍ക്കുന്നത്.

ധോണിയുടെ അഭാവത്തില്‍ കളിമറന്ന ഭാവത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈയുടെ ബൗളിംഗ് കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നടിയുകയായിരുന്നു ചെന്നൈ ബാറ്റിങ് നിര. 38 റണ്‍സെടുത്ത മുരളി വിജയ് മാത്രമാണ് പിടിച്ചുനിന്നത്. എട്ട് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

മുംബൈക്കായി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. ചെന്നൈക്കായി സാന്റ്നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്ത്തി.