LiveTV

Live

Cricket

ഇടക്ക് വെച്ച് പോകുന്നത് മാന്യമായ നടപടിയല്ല; നയം വ്യക്തമാക്കി മുഈന്‍ അലി 

പക്ഷേ ദേശീയ ടീമിലേക്ക് എത്തേണ്ടതിനാല്‍ അലിക്ക് ഇവിടെ നിന്ന് മടങ്ങണം. പക്ഷേ അക്കാര്യം മാന്യമായ നടപടിയല്ലെന്നാണ് അലി പറയുന്നത്.

ഇടക്ക് വെച്ച് പോകുന്നത് മാന്യമായ നടപടിയല്ല; നയം വ്യക്തമാക്കി മുഈന്‍ അലി 

വിരാട് കോഹ്‌ലിയും എ.ബി ഡിവില്ലിയേഴ്‌സും അടങ്ങുന്ന ടീമില്‍ ശ്രദ്ധ നേടുക എന്നത് പാട് തന്നെയാണ്. പക്ഷേ ഇംഗ്ലണ്ടുകാരന്‍ മുഈന്‍ അലി ഇതിനകം തന്നെ വരവറിയിച്ച് കഴിഞ്ഞു. പത്ത് മത്സരങ്ങളില്‍ നിന്നായി 216 റണ്‍സാണ് മുഈന്‍ അലി ആര്‍.സി.ബിക്കായി നേടിയത്. അഞ്ച് വിക്കറ്റും വീഴ്ത്തി. തോറ്റമ്പിയ ടീം ഇപ്പോള്‍ വിജയ ട്രാക്കിലേക്കെത്തിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യതയുമുണ്ട്.

പക്ഷേ ദേശീയ ടീമിലേക്ക് എത്തേണ്ടതിനാല്‍ അലിക്ക് ഇവിടെ നിന്ന് മടങ്ങണം. പക്ഷേ അക്കാര്യം മാന്യമായ നടപടിയല്ലെന്നാണ് അലി പറയുന്നത്. ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ മത്സരം. ഈ മത്സരത്തോടെ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി പാകിസ്താന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളുമായാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ളത്.

ഇടക്ക് വെച്ച് പോകുന്നത് മാന്യമായ നടപടിയല്ല; നയം വ്യക്തമാക്കി മുഈന്‍ അലി 

നാട്ടിലേക്ക് മടങ്ങിയാലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മത്സരങ്ങളില്‍ തന്റെ ശ്രദ്ധയുണ്ടാകുമെന്നും അലി പറയുന്നു. ലോകകപ്പ് തയ്യാറെടുപ്പുകളിലേക്ക് ഐ.പി.എല്‍ തന്നെ സഹായിച്ചെന്നും ബാറ്റിങില്‍ നേരത്തെ ഇറങ്ങുന്നതിനെപ്പറ്റി ചോദിപ്പോള്‍ അതിനെക്കുറിച്ചൊന്നും ബോധവാനല്ലെന്നുമായിരുന്നു മറുപടി. ബാറ്റിങിന് അവസരം ലഭിച്ചാല്‍ കൂടുതല്‍ റണ്‍സ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അലി പറയുന്നു.

എല്ലാ ഇംഗ്ലണ്ട് താരങ്ങളും രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ജോസ് ബട്ട്‌ലര്‍ ഇതിനകം തന്നെ ടീം വിട്ടു. ബെന്‍ സ്റ്റോക്, ജോണി ബെയര്‍‌സ്റ്റോ എന്നിവരാണ് ഐപിഎല്ലില്‍ കളിക്കുന്ന മറ്റു ഇംഗ്ലണ്ട് താരങ്ങള്‍.