LiveTV

Live

Cricket

ബ്രേക്ക് എടുക്കൂ: ഫോം ഇല്ലാത്ത ഈ താരങ്ങളോട് കൊല്‍ക്കത്ത മാനേജ്‌മെന്റ് 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലൊയണ് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ നടപടിയെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രേക്ക് എടുക്കൂ: ഫോം ഇല്ലാത്ത ഈ താരങ്ങളോട്  കൊല്‍ക്കത്ത മാനേജ്‌മെന്റ് 

ഫോം വീണ്ടെടുക്കാന്‍ പാടുപെടുന്ന നായകന്‍ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരടക്കം അഞ്ച് കളിക്കാര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലൊയണ് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ നടപടിയെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ പോയിന്റ് പ്രകാരം ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത ട്രെയിനിങ് അക്കാഡമിയില്‍ സമയം ചെലവഴിക്കാനാണ് ഉത്തപ്പയുടെയും കാര്‍ത്തികിന്റെയും തീരുമാനമെന്നറിയുന്നു. മുന്‍ ഇന്ത്യന്‍ താരവും മലയാളി വേരുകളുള്ള അഭിഷേക് നായരാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നേരത്തെ കാര്‍ത്തികിനെ ഫോം വീണ്ടെടുക്കാന്‍ സഹായിച്ച താരമാണ് അഭിഷേക് നായര്‍.

ബ്രേക്ക് എടുക്കൂ: ഫോം ഇല്ലാത്ത ഈ താരങ്ങളോട്  കൊല്‍ക്കത്ത മാനേജ്‌മെന്റ് 

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയുമായി 117 റണ്‍സെടുക്കാനെ ഇന്ത്യയുടെ ലോകകപ്പ് അംഗം കൂടിയായ കാര്‍ത്തികിനായുള്ളൂ. കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ഉത്തപ്പയുടെ കാര്യവും ഏതാണ്ട് സമമാണ്. കാര്‍ത്തികിനെക്കാള്‍ റണ്‍സ് ഉണ്ടെങ്കിലും സ്ഥിരതയില്ല. നിര്‍ണായ ഘട്ടങ്ങളില്‍ ഉത്തപ്പയുടെ മെല്ലേപ്പോക്കിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

വിക്കറ്റ് കീപ്പര്‍ നിഖില്‍ നായിക്, പേസര്‍ ശ്രീകാന്ത് മുണ്ടെ, പ്രഥ്വിരാജ് യാര എന്നിവരാണ് വിശ്രമം നിര്‍ദ്ദേശിച്ച മറ്റു താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. എന്നാല്‍ എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നില്ലെങ്കിലും ടീമിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായതിനാല്‍ അധികം വിട്ടുനിന്നേക്കില്ല. അതേസമയം ഇവര്‍ ഫോം ഇല്ലാത്തതിനാല്‍ ടീമിലില്ലെങ്കിലും കൊല്‍ക്കത്തക്ക് പ്രശ്നമാവില്ല.