LiveTV

Live

Cricket

‘ഇതിലും നല്ല പിറന്നാള്‍ സമ്മാനം സ്വപ്നങ്ങളില്‍ മാത്രം’ സച്ചിന് ഐ.സി.സിയുടെ പിറന്നാള്‍ ആദരം

ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 46 വയസ്സ് തികയുകയാണ്

‘ഇതിലും നല്ല പിറന്നാള്‍ സമ്മാനം സ്വപ്നങ്ങളില്‍ മാത്രം’ സച്ചിന് ഐ.സി.സിയുടെ പിറന്നാള്‍ ആദരം

ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 46 വയസ്സ് തികയുകയാണ്. ഈ അവസരത്തില്‍ ഐ.സി.സി ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസത്തിന് ആദരവര്‍പ്പിച്ചു. ഇന്ത്യയുടെ പുതിയ ബാറ്റിങ് പ്രതീക്ഷയായ പൃഥ്വി ഷായുടെ കൂടെ സച്ചിന്‍ നില്‍ക്കുന്ന ചിത്രമാണ് ഐ.സി.സി പുറത്ത് വിട്ടിരിക്കുന്നത്. സച്ചിന്‍ എട്ട് വര്‍ഷം മുമ്പ് പൃഥ്വിക്ക് ഒരു സമ്മാനം നല്‍കുന്ന ചിത്രവും കഴിഞ്ഞ വര്‍ഷം പൃഥ്വി തന്‍റെ അന്താരാഷ്ട്ര തല അരങ്ങേറ്റത്തിന് മുമ്പ് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രവും കൂട്ടിച്ചേര്‍ത്താണ് ഐ.സി.സി ട്വീറ്റ് ചെയ്തിരിക്കുന്നത്.

തന്‍റെ ബാറ്റിങിലെ മനോഹരമായ ഒഴുക്ക് കാരണം പലപ്പൊഴും സച്ചിന്‍റെ ബാറ്റിങുമായി താരതമ്യം ചെയ്യപ്പെട്ട താരമാണ് പൃഥ്വി ഷാ. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഈ 19കാരന്‍. ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടപ്പോള്‍ ഇരുവരും തമ്മില്‍ കണ്ടിരുന്നു. അത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്.