LiveTV

Live

Cricket

‘ആ രഹസ്യം പുറത്തുപറഞ്ഞാല്‍ അടുത്ത വര്‍ഷം ഇവരെന്നെ ലേലത്തിലെടുക്കില്ല’ മഹേന്ദ്ര സിങ് ധോണി

ഇത്തവണ പ്ലേ ഓഫിലേക്ക് പ്രവേശിക്കവെ വലിയൊരു റെക്കോര്‍ഡ് കൂടി ചെന്നൈ സ്വന്തമാക്കും

‘ആ രഹസ്യം പുറത്തുപറഞ്ഞാല്‍ അടുത്ത വര്‍ഷം ഇവരെന്നെ ലേലത്തിലെടുക്കില്ല’ മഹേന്ദ്ര സിങ് ധോണി

തന്‍റെ ഐ.പി.എല്‍ കരിയറിലെ മികച്ച ഫോമില്‍ തുടരുകയാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ഇന്നലെ സണ്‍റൈസേഴ്സിനെതിരെയുള്ള വിജയത്തിനുശേഷം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും പ്ലെ ഓഫ് സാധ്യതകള്‍ ശക്തമാക്കുകയും ചെയ്ത ചെന്നൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇത്തവണ പ്ലേ ഓഫിലേക്ക് പ്രവേശിക്കവെ വലിയൊരു റെക്കോര്‍ഡ് കൂടി ചെന്നൈ സ്വന്തമാക്കും. ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലേക്ക് കടക്കുന്ന ടീമാകും ചെന്നൈ. പന്ത്രണ്ട് സീസണുകളില്‍ 10 തവണയും ചെന്നൈ ഈ നേട്ടം കൈവരിച്ചിരുന്നു. 2016ലും 2017ലും ചെന്നൈ ഐ.പി.എല്ലില്‍ കളിച്ചിരുന്നില്ല. ആയതിനാല്‍, കളിച്ച എല്ലാ സീസണിലും ചെന്നൈ പ്ലേ ഓഫ് കടന്നിട്ടുണ്ട്.

ടീമിന്‍റെ സ്ഥിരതയെക്കുറിച്ചും എങ്ങനെ ഇത് സാധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ധോണിയോട് പ്രസന്‍റേഷന്‍ പാര്‍ട്ടി സമയത്ത് അവതാരകന്‍ ചോദിച്ചിരുന്നു. ടീമിന്‍റെ സ്ഥിരതയുടെ രഹസ്യം എന്താണെന്നായിരുന്നു ചോദ്യം. അതിന് വളരെ രസകരമായ ഉത്തരമാണ് ധോണി പറഞ്ഞത്.

അതിനു പിറകിലെ രഹസ്യമെന്തെന്ന് ഞാന്‍ പറഞ്ഞാല്‍ അടുത്ത വര്‍ഷം ഇവര്‍ (ചെന്നൈ) എന്നെ ലേലത്തില്‍ എടുക്കില്ല. അതൊരു ട്രേയിഡ് സീക്രട്ടാണ്. ഇത്ര വലിയ പിന്‍ബലം നല്‍കുന്ന ആരാധകരും ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമകളും തന്നെയാണ് വിജയത്തിന്‍റെ പ്രധാന കാരണം.

ടീമിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് വിജയങ്ങളുടെ ക്രെഡിറ്റ്. ഇതൊന്നുമല്ലാത്ത കാര്യങ്ങള്‍ ഞാന്‍ വിരമിക്കുന്നതുവരെ പുറത്തുപറയില്ല.’ എന്നായിരുന്നു ധോണിയുടെ രസകരമായ മറുപടി.