LiveTV

Live

Cricket

25 പന്തില്‍ സെഞ്ച്വറി, ആറ് പന്തിലും സിക്‌സര്‍; വെടിക്കെട്ട് പ്രകടനവുമായി സ്‌കോട്ട്‌ലാന്‍ഡ് താരം  

ഐ.പി.എല്‍ ആവേശം കൊടുമ്പിരി കൊള്ളെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നൊരു ‘വെടിക്കെട്ട് വാര്‍ത്ത’.

25 പന്തില്‍ സെഞ്ച്വറി, ആറ് പന്തിലും സിക്‌സര്‍; വെടിക്കെട്ട് പ്രകടനവുമായി സ്‌കോട്ട്‌ലാന്‍ഡ് താരം  

ഐ.പി.എല്‍ ആവേശം കൊടുമ്പിരി കൊള്ളെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നൊരു 'വെടിക്കെട്ട് വാര്‍ത്ത’. സ്‌കോട്ട്‌ലാന്‍ഡ് താരം ജോര്‍ജ് മന്‍സിയാണ് 25 പന്തില്‍ സെഞ്ച്വറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്സര്‍ നേടുകയും ചെയ്തു. ഗ്ലോസെസ്റ്റര്‍ഷെയര്‍ സെക്കന്‍ഡ് ഇലവനും ബാത്ത് സിസിയും തമ്മിലായിരുന്നു മത്സരം.

ഗ്ലോസെസ്റ്റര്‍ഷെയര്‍ താരമായ ജോര്‍ജ് 39 പന്തില്‍ നിന്ന് 147 റണ്‍സാണ് നേടിയത്. ബാറ്റെടുത്തവരെല്ലാം ആഞ്ഞുവീശിയപ്പോള്‍ 20 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് മൂന്നിന് 326! 20 സിക്‌സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു ജോര്‍ജിന്റെ ഇന്നിങ്‌സ്. 50 മിനുറ്റ് നീണ്ട എന്റര്‍ടെയ്ന്‍മെന്റ് എന്നായിരുന്നു ജോര്‍ജിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ വിശദീകരിക്കുന്നത്.

മത്സരത്തില്‍ ഗ്ലോസെസ്റ്റര്‍ഷെയര്‍ 112 റണ്‍സിനാണ് വിജയിച്ചത്. മത്സരത്തില്‍ ജോര്‍ജിനൊപ്പം ജെ.പി വില്ലോയും സെഞ്ച്വറി നേടിയിരുന്നു. 53 പന്തില്‍ നിന്നായിരുന്നു വില്ലോയുടെ സെഞ്ച്വറി. മറ്റൊരു ബാറ്റ്‌സ്മാനായ ടോം പ്രൈസും തിളങ്ങി. 23 പന്തില്‍ നിന്ന് 50 റണ്‍സാണ് പ്രൈസ് നേടിയത്.