LiveTV

Live

Cricket

‘ഒരിക്കലും വിട്ടുകളയാനാകില്ല, ഇതുപോലുള്ള ധോണി മാജിക്കുകള്‍...’ വീഡിയോ കാണാം

പതിനാലാം ഓവറില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തുകൊണ്ട് വാര്‍ണ്ണര്‍ കളം നിറഞ്ഞ് കളിക്കുമ്പോഴാണ് അതിന് വഴിമുടക്കിയായി ഹര്‍ഭജന്‍ ധോണി കൂട്ടുകെട്ട് അവതരിച്ചത്

‘ഒരിക്കലും വിട്ടുകളയാനാകില്ല, ഇതുപോലുള്ള ധോണി മാജിക്കുകള്‍...’ വീഡിയോ കാണാം

ഒരിക്കലും വിട്ടുകളയാനാകില്ല, ഇതുപോലുള്ള ധോണി മാജിക്കുകള്‍. സണ്‍റൈസേഴ്സിനെതിരെ ഡേവിഡ് വാര്‍ണ്ണറിനെ പുറത്താക്കിക്കൊണ്ട് മഹേന്ദ്രസിങ് ധോണി ഒരിക്കല്‍ കൂടി മിന്നല്‍ സ്റ്റംപിങ് പുറത്തെടുത്തപ്പോള്‍ ചേപ്പോക്ക് അത്ഭുതപ്പെട്ട് നിന്നുപോയി.

പതിനാലാം ഓവറില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തുകൊണ്ട് വാര്‍ണ്ണര്‍ കളം നിറഞ്ഞ് കളിക്കുമ്പോഴാണ് അതിന് വഴിമുടക്കിയായി ഹര്‍ഭജന്‍ ധോണി കൂട്ടുകെട്ട് അവതരിച്ചത്. ഹര്‍ഭജന്‍റെ പന്ത് ലോങ് ഓണിലേക്ക് പറത്താന്‍ ശ്രമിച്ച വാര്‍ണ്ണറിന് അത് മിസ് ആവുന്നു. വിക്കറ്റിന് പിറകിലെ ആ മാന്ത്രികന് മറ്റൊന്നും ചെയ്യേണ്ടി വന്നില്ല. 0.20സെക്കന്‍റ് സ്പീഡില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്. തേര്‍ഡ് അംപയറായ വിനീത് കുല്‍കര്‍ണ്ണിയിലേക്ക് അപ്പീല്‍ കൊടുക്കാനോ റിവ്യു ചെയ്യാനോ വാര്‍ണ്ണര്‍ നിന്നില്ല. അത്ര ആത്മവിശ്വാസത്തോടെയായിരുന്നു ധോണിയുടെ മുന്നോട്ടുള്ള വരവ്.