LiveTV

Live

Cricket

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് വേദികള്‍ തീരുമാനമായി

ഐ.പി.എൽ കലാശക്കളി ചെന്നെെയിൽ വെച്ചാണ് നടക്കേണ്ടിയിരുന്നത്

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് വേദികള്‍ തീരുമാനമായി

ഐ.പി.എൽ 12ാം സീസണിന്റെ പ്ലേ ഓഫ് ഷെ‍ഡ്യൂൾ പുറത്തുവിട്ടു. ഐ.പി.എൽ ഫെെനൽ മത്സരം ഹെെദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മെയ് 12ന് നടക്കും. സീസണിലെ ഒന്നാം ക്വാളിഫയർ ചെന്നെെയിലും രണ്ടാം ക്വാളിഫയർ വിശാഖപട്ടണത്തും അരങ്ങേറും.

മുന്‍ വിജയികളുടെയും റണ്ണേസ് അപ്പുകളുടെയും സ്ഥലങ്ങളാണ് പൊതുവേ ഐ.പി.എൽ പ്ലേ ഓഫുകൾക്കായി തെരഞ്ഞെടുക്കാറ് എങ്കിലും, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസൗകര്യം മൂലം ബി.സി.സി.ഐ വേദികൾ മാറ്റി നിശ്ചയിക്കുകയായിരുന്നു.

ചട്ടമനുസരിച്ച് ഐ.പി.എൽ കലാശക്കളി ചെന്നെെയിൽ വെച്ചാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പരാജയപ്പെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.