LiveTV

Live

Cricket

തോറ്റതിന് പിന്നാലെ 12 ലക്ഷത്തിന്റെ ‘തലവേദന’ അശ്വിനും

കുറഞ്ഞ ഓവര്‍നിരക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ആദ്യമായാണ് പഞ്ചാബ് ശിക്ഷവാങ്ങുന്നത്.

തോറ്റതിന് പിന്നാലെ 12 ലക്ഷത്തിന്റെ ‘തലവേദന’ അശ്വിനും

ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തില്‍ കിങ്സ് ഇലവൻ പഞ്ചാബ് തോറ്റതിന് പിന്നാലെ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന് പിഴ. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് അശ്വിന് 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചത്. രണ്ടാമത് ബൗൾ ചെയ്ത പഞ്ചാബിന് നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ ചെയ്ത് തീർക്കാനായിരുന്നില്ല. ഇതാണ് ശിക്ഷാനടപടിയിലേക്ക് ക്ഷണിച്ചത്.

കുറഞ്ഞ ഓവര്‍നിരക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ആദ്യമായാണ് പഞ്ചാബ് ശിക്ഷവാങ്ങുന്നത്. അതേസമയം ഇതെ വീഴ്ച വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ സസ്പെൻഷൻ പോലുള്ള നടപടികള്‍ നേരിടേണ്ടി വരും. ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് പിഴ ശിക്ഷ‌ ലഭിക്കുന്ന നാലാമത്തെ നായകനാണ് രവിചന്ദ്ര അശ്വിൻ.

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകന്‍ വിരാട് കോഹ്‌ലി, രാജസ്ഥാൻ‌ റോയൽസ് നായകനായിരുന്ന അജിങ്ക്യ രഹാനെ എന്നിവരാണ് നേരത്തെ ടീമിന്റെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നിരുന്നത്.