LiveTV

Live

Cricket

അടിയോാടടി; ഗംഭീര വിജയവുമായി ഹൈദരാബാദ് 

ഒമ്പത് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.

അടിയോാടടി; ഗംഭീര വിജയവുമായി ഹൈദരാബാദ് 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം 159. മറുപടി ബാറ്റിങില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത് 15 ഓവറിനുള്ളില്‍. അതും ഒരു വിക്കറ്റ് നഷ്ടത്തില്‍. ഒമ്പത് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും തകര്‍ത്താടിയ മത്സരത്തില്‍ കേമന്‍ ഇംഗ്ലണ്ടുകാരന്‍ ബെയര്‍‌സ്റ്റോ. 43 പന്തില്‍ നിന്ന് ഏഴ് ഫോറും നാല് സിക്‌സറും സഹിതം ബെയര്‍‌സ്റ്റോ അടിച്ചുകൂട്ടിയത് 80 റണ്‍സ്. ഒത്ത പങ്കാളിയായി വാര്‍ണറും. 38 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 67 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്. ഇതില്‍ വാര്‍ണര്‍ പുറത്താകുമ്പോഴേക്ക് സ്കോര്‍ 130 കടന്നിരുന്നു.

പിന്നീടെത്തിയ നായകന്‍ വില്യംസണ് കാഴ്ചക്കാരന്‍റെ റോളെ ഉണ്ടായിരുന്നുള്ളൂ. ഈ ഐ.പിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവരുടെത്. കൊല്‍ക്കത്തയില്‍ പന്തെറിഞ്ഞവരെല്ലാം തല്ലുവാങ്ങി. രണ്ട് ഓവറില്‍ 34 റണ്‍സ് വഴങ്ങിയവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തക്കായി ക്രിസ് ലിന്‍ തിളങ്ങി(51).

തുടക്കത്തിലെ വിക്കറ്റ് തകര്‍ച്ചക്ക് ശേഷം അവസാനത്തില്‍ തകര്‍ത്തടിക്കാമെന്ന് കരുതിയെങ്കില്‍ റസലുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കഴിഞ്ഞില്ല.