LiveTV

Live

Cricket

അടാറ് വെടിക്കെട്ടുമായി നരേനും ക്രിസ് ലിനും 

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍മാരായ ക്രിസ് ലിനും സുനില്‍ നരേനും.

അടാറ് വെടിക്കെട്ടുമായി നരേനും ക്രിസ് ലിനും 

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍മാരായ ക്രിസ് ലിനും സുനില്‍ നരേനും. സണ്‍റൈസേഴ്ഡ് ഹൈദരാബാദ് ആയിരുന്നു എതിരാളികള്‍. ഇരുവരും ആഞ്ഞുവീശിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചേര്‍ന്നത് 2.4 ഓവറില്‍ 42. അവസാനം സുനില്‍ നരനെ ഖലീല്‍ അഹമ്മദ് പറഞ്ഞയക്കുകയായിരുന്നു.

അടാറ് വെടിക്കെട്ടുമായി നരേനും ക്രിസ് ലിനും 

എട്ട് പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതമായിരുന്നു നരേന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. എട്ട് പന്തില്‍ 16 റണ്‍സുമായി ലിന്നും പിന്തുണകൊടുത്തു. ഭുവനേശ്വര്‍ കുമാര്‍ വൈഡോടെയാണ് തുടങ്ങിയതെങ്കിലും രണ്ട് ഫോര്‍ സഹിതം സ്‌കോര്‍ബോര്‍ഡില്‍ ആദ്യ ഓവറില്‍ എത്തിയത് പത്ത് റണ്‍സ്. ഖലീല്‍ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു നരേന്റെ നായാട്ട്. ആദ്യ മൂന്ന് പന്തില്‍ പതിനാല് റണ്‍സാണ് നരേന്‍ നേടിയത്.

നാലാം പന്തില്‍ നരേനെ മടക്കിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് 42 റണ്‍സ്. കണ്ണഞ്ചിപ്പിക്കുന്ന തുടക്കം നല്‍കിയാണ് നരേന്‍ മടങ്ങിയത്. ടോസ് നേടിയ ഹൈദരബാദ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കു കയായിരുന്നു. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിജയങ്ങളുമായി എട്ട് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അത്രയും പോയിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഉള്ളൂവെങ്കിലും എട്ട് മത്സരങ്ങളെ ആയിട്ടുള്ളൂ.