LiveTV

Live

Cricket

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ കളം നിറഞ്ഞാടി ഒന്നുകൂടി 2011 പുനരാവിഷ്കരിക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ ടീം ലോകകപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. എതിരാളികളുടെ ടീമിനെതിരെ പൊരുതാന്‍തക്ക ശക്തമായ ടീമാണ് ഇന്ത്യയുടെയും. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ കളം നിറഞ്ഞാടി ഒന്നുകൂടി 2011 പുനരാവിഷ്കരിക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. എന്നാല്‍ അമ്പാട്ടി റായിഡുവിനെയും റിഷഭ് പന്തിനെയും ഒഴിവാക്കി കെ.എല്‍ രാഹുലിനെയും ദിനേശ് കാര്‍ത്തിക്കിനെയും ടീമിലെടുത്തതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും നിഴലില്‍ നില്‍ക്കുമ്പൊഴും ചില കാര്യങ്ങള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ലോകകപ്പ് ടീമില്‍ ഇടം നേടിയവരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലില്‍ ഒട്ടും ഫോമിലല്ലാത്തതായിരിക്കുന്ന കളിക്കാരുണ്ടോ? ഉത്തരം ഉണ്ട് എന്നുതന്നെയായിരിക്കും.

ലോകകപ്പ് ടീമില്‍ ഇടം നേടി, ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്ത നാല് താരങ്ങള്‍

ദിനേശ് കാര്‍ത്തിക്

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

ലോകകപ്പ് ടീം സെലക്ഷനില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദിനേശ് കാര്‍ത്തികിന്‍റെ സ്ഥാനത്തെക്കുറിച്ചായിരിക്കും. ഈ സീസണില്‍ കാര്‍ത്തിക് അത്ര ഫോമിലല്ല എന്നുവേണം പറയാന്‍. ഒരു തവണ മാത്രമാണ് 50 കടക്കാന്‍ കാര്‍ത്തിക്കിനായത്. 118 എന്ന സ്ട്രൈക്ക് റേറ്റ് ഒരു ഫിനിഷറെ സംബന്ധിച്ചെടുത്തോളം കുറവാണ്.

വിജയ് ശങ്കര്‍

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

അവസരങ്ങളുടെ കൂമ്പാരമായിരുന്നു വിജയ് ശങ്കറിന് സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കാത്തിരുന്നത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഒരുപാട് തവണ അവസരം ലഭിച്ചെങ്കിലും അത് കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശങ്കറിനായില്ല. ഡേവിഡ് വാര്‍ണ്ണര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരെ മാത്രം ആശ്രയിച്ചാണ് ഇപ്പോള്‍ സണ്‍റൈസേഴ്സിന്‍റെ പോക്ക്. എങ്കിലും ഒരു തവണ പോലും അമ്പതിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ വിജയ് ശങ്കറിനായിട്ടില്ല.

ബുവനേശ്വര്‍ കുമാര്‍

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

സണ്‍റൈസേഴ്സിനെ മുന്നില്‍ നിന്ന് നയിക്കുന്ന ബുവി ഇത്തവണത്തെ ഐ.പി.എല്ലില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. പവര്‍പ്ലെയില്‍ വിക്കറ്റെടുക്കാനും അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനും ബുവിക്കാകുന്നില്ല. മൂന്ന് മുന്‍നിര ബൌളര്‍മാര്‍ ഉള്ളതുകൊണ്ടും കെയിന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത്കൊണ്ടും ബുവിക്ക് ബൌളിങ്ങില്‍ അത്ര ശ്രദ്ധ ചെലുത്താനാവുന്നില്ല.

കുല്‍ദീപ് യാദവ്

ലോകകപ്പ് ടീമില്‍ ഇടം നേടിയതും ഐ.പി.എല്ലില്‍ ഫോമിലല്ലാത്തതുമായ നാല് ഇന്ത്യന്‍ താരങ്ങള്‍

സ്പിന്നിലെ തന്‍റെ മായാജാലം പുറത്തെടുക്കാന്‍ കുല്‍ദീപിന് ഇത്തവണയായില്ല. താന്‍ കളിച്ചതെല്ലാം ഫ്ലാറ്റ് പിച്ചുകളിലായിരുന്നു എന്നത് ഒരു ന്യായീകരണമായി കണക്കാക്കാനും സാധിക്കുന്നതല്ല. കൂടാതെ, ബാറ്റ്സ്മാന്മാരില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രഹരവും ടി20 മത്സരമാണ് എന്ന ന്യായീകരണം മാത്രമായിരിക്കും കുല്‍ദീപിന് നല്‍കാനാവുക.