LiveTV

Live

Cricket

ഇവന്‍ നായകന്‍ തന്നെ; വിജയവഴിയില്‍ ബംഗളുരു

ബാംഗ്ലൂരിനായി നായകന്‍ വിരാട് കോഹ്‍ലി സെഞ്ച്വറി നേടി

ഇവന്‍ നായകന്‍  തന്നെ; വിജയവഴിയില്‍ ബംഗളുരു

ഐ.പി.എല്ലില്‍ 10 റണ്‍സിന് കൊല്‍കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐ.പി.എല്ലിലെ ബാംഗ്ലൂരിന്റെ രണ്ടാം ജയമാണിത്. 214 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍കത്തക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിനായി നായകന്‍ വിരാട് കോഹ്‍ലി സെഞ്ച്വറി നേടി.

12ാം ഓവറില്‍ 79 റണ്‍സിനിടെ കൊല്‍ക്കത്തയുടെ നാല് വിക്കറ്റ് വീഴ്ത്തി വിരാട് കോഹ്‍ലി വിജയം സ്വപ്നം കണ്ടിടത്താണ് റസലും റാണയും ഒന്നിക്കുന്നത്. പിന്നെ 48 പന്തില്‍ ഇരുവരും അടിച്ചുകൂട്ടിയത് 118 റണ്‍സായിരുന്നു. 25 പന്തില്‍ 9 സിക്സറുകളുടെ അകമ്പടിയോടെ റസല്‍ 65 റണ്‍സടിച്ചപ്പോള്‍, റാണ 46 പന്തില്‍ പുറത്താകാതെ 85 റണ്‍സ് നേടി. എന്നാല്‍ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ ഇരുവര്‍ക്കുമായില്ല.

ഇവന്‍ നായകന്‍  തന്നെ; വിജയവഴിയില്‍ ബംഗളുരു

നേരത്തെ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയും മുഈനലിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ബാംഗ്ലൂര്‍ സ്കോര്‍ 2013ലെത്തിച്ചത്. കോഹ്‍ലി 58 പന്തില്‍ 100 റണ്‍സെടുത്തു. 28 പന്തില്‍ നിന്ന് 66 റണ്‍സാണ് മുഈനലിയുടെ സംഭാവന.