LiveTV

Live

Cricket

മുംബൈയെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

സ്മിത്ത് ഒരു യഥാര്‍ത്ഥ തേരാളിയെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിജയം രാജസ്ഥാനൊപ്പമാവുകയായിരുന്നു

മുംബൈയെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. അജിങ്ക്യ രഹാനെയില്‍ നിന്നും നായകത്വം സ്വീകരിച്ച സ്മിത്ത് ഒരു യഥാര്‍ത്ഥ തേരാളിയെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിജയം രാജസ്ഥാനൊപ്പമാവുകയായിരുന്നു. ക്വിന്‍റിന്‍ ഡികോക്കിന്‍റെ(65) അര്‍ദ്ദസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുത്തു. രണ്ട് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്ഥാന്‍ ബൌളിങ് നിരയില്‍ തിളങ്ങിയത്.

രഹാനെയെ തുടക്കത്തിലേ നഷ്ടമായ രാജസ്ഥാന് സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും തണലായി. സഞ്ജു 35 റണ്‍സെടുത്തു. പിന്നീട് വന്ന ബെന്‍ സ്റ്റോക്സ് തുടക്കത്തിലേ മുട്ടുമടക്കിയെങ്കിലും റിയാന്‍ പ്രയാഗ്(43) നല്ല പോലെ ബാറ്റുവീശി. സ്റ്റീവ് സ്മിത്ത് അവസാന റണ്ണെടുക്കും വരെ ക്രീസില്‍ തുടര്‍ന്നു. ഒരു ക്യാപ്റ്റന്‍സ് ഇന്നിങ്സ്. 48 പന്തുകളില്‍ നിന്നും പുറത്താകാതെ നേടിയ 58 റണ്‍സ് രാജസ്ഥാന് മുതല്‍കൂട്ട് തന്നെയായിരുന്നു. മുംബൈ നിരയില്‍ രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റെടുത്ത് ടീമിന് പ്രതീക്ഷ പകര്‍ന്നെങ്കിലും ഫലമുണ്ടായില്ല.