LiveTV

Live

Cricket

ഡല്‍ഹിയെ എറിഞ്ഞിട്ട് മുംബെെ

മുംബൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല

ഡല്‍ഹിയെ എറിഞ്ഞിട്ട് മുംബെെ

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ബൌളര്‍മാരുടെ കൃത്യമായ ബൌളിംഗാണ് ഡല്‍ഹിക്കെതിരെ വിജയം സമ്മാനിച്ചത്. മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.

മുംബൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഡല്‍ഹിക്ക് വേണ്ടി ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ രാഹുല്‍ ചഹാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയും ചേര്‍ന്നാണ് ഡല്‍ഹി ബാറ്റിംഗ് നിരയെ തകര്‍ത്തത്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുത്തു. ക്രൂനാല്‍ പാണ്ഡ്യ 37 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 32 റണ്‍സുമെടുത്തു. ഡല്‍ഹിക്ക് വേണ്ടി കഗിസോ റബാഡ 2 വിക്കറ്റ് നേടി. ജയത്തോടെ മുംബൈ ഡല്‍ഹിയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.