LiveTV

Live

Cricket

വിശ്രമം വേണം; ധോണിയില്ലാതെ ചെന്നൈ   

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.

വിശ്രമം വേണം; ധോണിയില്ലാതെ ചെന്നൈ   

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. ചെന്നൈക്കായി മഹേന്ദ്രസിങ് ധോണി കളിക്കുന്നില്ല. പകരം സുരേഷ് റെയ്‌നയാണ് ടീമിനെ നയിക്കുന്നത്. വിശ്രമം ആവശ്യമായതിനാലാണ് ധോണി കളിക്കാത്തതെന്നും അടുത്ത മത്സരത്തില്‍ ടീമിന്റെ ഭാഗമാകുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു.

ധോണിയുടെ പകരക്കാരനായി സാം ബില്ലിങ്‌സ് ആണ് ടീമിലെത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ധോണി വിട്ടുനില്‍ക്കുന്നത്. 2010ന് ശേഷം ആദ്യവും. അതേസമയം മൂന്ന് പ്രാവശ്യമെ ടീമിലുള്ളപ്പോള്‍ ചെന്നൈക്കായി ധോണി വിട്ടുനിന്നിട്ടുള്ളൂ. ധോണിയുടെ അഭാവത്തില്‍ രണ്ട് വട്ടം ടീം തോറ്റപ്പോള്‍ ഒരു തവണ ജയിച്ചു.

ഈ സീസണില്‍ എട്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയവുമായി ചെന്നൈയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് ചെന്നൈ തോറ്റത്. രണ്ടാമതുള്ള ഡല്‍ഹി കാപിറ്റല്‍സിനെക്കാള്‍ നാല് പോയിന്റിന്റെ വ്യത്യാസമുണ്ട് ചെന്നൈക്ക്.