LiveTV

Live

Cricket

ഐ.പി.എല്‍: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ, തോല്‍വികളില്‍ നിന്നും കരകയറാന്‍ ഹൈദരാബാദ് 

വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും

ഐ.പി.എല്‍: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ, തോല്‍വികളില്‍ നിന്നും കരകയറാന്‍ ഹൈദരാബാദ് 

ഐ.പി.എല്ലില്‍ ഇന്ന് വിധിയെഴുത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ടം. പ്ലെ ഓഫ് ഉറപ്പിച്ച് തങ്ങളുടെ വിധിയെഴുതാന്‍ ചെന്നൈയും തോല്‍വികളില്‍ നിന്നും കരകയറി അതിജീവിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ് പോയിന്‍റുള്ള ഹൈദരാബാദ് തുടര്‍ച്ചയായ മൂന്ന് തോൽവികള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്.

വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും. അതേസമയം എട്ട് കളിയിൽ ഏഴിലും ജയിച്ച സൂപ്പര്‍ കിങ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയില്‍ പൂര്‍ണ്ണ ശക്തരാണ് ധോണിയും കൂട്ടരും.