LiveTV

Live

Cricket

ആ മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധി എഴുതി; ഇനി കാത്തിരിപ്പ്.... 

ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 90 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും ആസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധിയെഴുതി.

ആ മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധി എഴുതി; ഇനി കാത്തിരിപ്പ്.... 

ക്രിക്കറ്റ് അങ്ങനെയാണ്, ഒരു മത്സരത്തില്‍ സെഞ്ച്വറിയടിച്ചാല്‍ വാഴ്ത്തിപ്പാടാന്‍ എല്ലാവരുമുണ്ടാവും. പക്ഷേ അതൊന്നും കളിക്കാരന്റെ രക്ഷക്കെത്തില്ല. ഫോമില്‍ സ്ഥിരതയില്ലെ, പുറത്തുപോകേണ്ടി വരും. അതാണിപ്പോള്‍ അമ്പാട്ടി റായിഡുവിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഇന്ത്യയുടെ തലവേദനയായിരുന്ന നാലാം നമ്പറില്‍ റായിഡുവെന്ന് ഉറപ്പിച്ചൊരു കാലഘട്ടമുണ്ടായിരുന്നു.

എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായിഡു പുറത്ത്.പകരം വിജയ് ശങ്കര്‍ അകത്തും. ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 90 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും ആസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധിയെഴുതി. 2,18,13 എന്നിങ്ങനെയായിരുന്നു റായിഡുവിന്റെ സ്‌കോറുകള്‍. ആ പരമ്പര ഇന്ത്യ തോറ്റതോടെ റായഡുവിനെ ആരാധകരും സെലക്ടര്‍മാരും കൈവിട്ടു.

ആ മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധി എഴുതി; ഇനി കാത്തിരിപ്പ്.... 

മിന്നല്‍പ്രകടനങ്ങളുമായി വിജയ് ശങ്കര്‍ ശ്രദ്ധ നേടുന്നതും ഈ പരമ്പരയിലാണ്. അതോടെ റായിഡു പുറത്ത്. ശങ്കര്‍ അകത്തും. 55 ഏകദിനങ്ങളില്‍ നിന്നായി 47.05 ബാറ്റിങ് ശരാശരിയൊക്കെയുണ്ട്. പക്ഷേ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവണമെങ്കില്‍ അതൊന്നും പോര. മാത്രമല്ല ഈ ഐപിഎല്‍ സീസണില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പതിയാന്‍ മാത്രമുള്ള മികവൊന്നും റായിഡുവില്‍ നിന്നുണ്ടായതുമില്ല.

ചെന്നൈ സൂപ്പര്‍കിങ്‌സിനായി കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ പ്രകടനമാണ് റായിഡുവിനെ വീണ്ടും ടീമിലെത്തിച്ചത്. 16 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയുള്‍പ്പെടെ റായിഡു നേടിയത് 602 റണ്‍സ്. സുരേഷ് റെയ്‌ന ഒഴിച്ചിട്ട നാലാം നമ്പറിലേക്കായിരുന്നു റായിഡുവിന്റെ വരവ്. പിന്നാലെ വന്ന വിന്‍ഡീസ് പരമ്പരയില്‍ സെഞ്ച്വറി നേടിയപ്പോള്‍ അന്ന് നായകനായിരന്ന രോഹിത് ശര്‍മ്മ പറഞ്ഞത്, നലാം നമ്പറിലേക്ക് യോജിച്ച കളിക്കാരന്‍ എന്നാണ്.

രസകരമായ കാര്യം ഏകദിന മത്സരങ്ങളില്‍ ശ്രദ്ധേ കേന്ദ്രീകരിക്കാനായി രഞ്ജിട്രോഫി മത്സരങ്ങളില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് മുന്നില്‍കണ്ടായിരുന്നു താരത്തിന്റെ നീക്കം. പറഞ്ഞിട്ടെന്ത് ആ ലോകകപ്പ് തന്നെ റായിഡുവിന് നഷ്ടമായിരിക്കുന്നു. 33 കാരനായ റായിഡുവിന് മുന്നില്‍ അവസരങ്ങളൊന്നും അടഞ്ഞിട്ടില്ല. അല്ലെങ്കിലും റായിഡുവിന് പലപ്പോഴും ടീമില്‍ അതിഥി വേഷമായിരുന്നു.