LiveTV

Live

Cricket

ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല; ഇംഗ്ലണ്ടിലേക്ക് പന്തെറിയാന്‍ ഇവരുമുണ്ട് 

ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി എന്നിവരെയാണ് നെറ്റ്‌സില്‍ പന്തെറിയുന്നതിനായി നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല;  ഇംഗ്ലണ്ടിലേക്ക് പന്തെറിയാന്‍ ഇവരുമുണ്ട് 

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ നെറ്റ്‌സില്‍ പന്തെറിയാന്‍ ഏതാനും താരങ്ങളെയും ബി.സി.സി.ഐ നിയോഗിച്ചു. ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി എന്നിവരെയാണ് നെറ്റ്‌സില്‍ പന്തെറിയുന്നതിനായി നിയോഗിച്ചിരിക്കുന്നത്.

ഇന്നലെയാണ് ബി.സി.സി.ഐ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ ഇവര്‍ സഹായിക്കുമെന്ന് ബി.സി.സിഐ വ്യക്തമാക്കുന്നു. ഐ.പി.എല്ലിലെ മികവാണ് നവ്ദീപ് സെയ്‌നിക്കും ദീപക് ചാഹറിനും തുണയായത്. ടീം തോറ്റെങ്കിലും ആര്‍.സി.ബിക്കായി മികച്ച പ്രകടനമാണ് നവ്ദീപ് സെയ്‌നി പുറത്തെടുക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല;  ഇംഗ്ലണ്ടിലേക്ക് പന്തെറിയാന്‍ ഇവരുമുണ്ട് 

ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിനായി പന്തെറിയുന്ന ദീപക് ചാഹര്‍ പത്ത് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശികളുടെ ലിസ്റ്റിലുമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഖലീല്‍ അഹമ്മദും ഡല്‍ഹി കാപിറ്റല്‍സ് താരമായ ആവേശ് ഖാനും മോശമല്ലാത്ത രീതയില്‍ പന്തെറിയുന്നവരാണ്.

ഇതില്‍ ഇടംകയ്യന്‍ കൂടിയായത് ഖലീലിന് ഗുണം ചെയ്തു. ഈ സീസണില്‍ ഹൈദരാബാദിനായി ഒരു മത്സരത്തിലെ ഖലീലിന് അവസരം ലഭിച്ചുള്ളൂ. ഡല്‍ഹിക്കായി ആവേശ് ഖാനും ഒരു മത്സരമെ കളിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടിലേത് പേസര്‍മാരെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളായതിനാലാണ് ഇവരെ തെരഞ്ഞെടുത്തത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ എന്നിവരാണ് ലോകകപ്പിന് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍.