LiveTV

Live

Cricket

പഞ്ചാബ് തന്നെ റോയല്‍സ്

നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 182 റൺസെടുത്തപ്പോൾ, രജസ്ഥാന്റെ മറുപടി 7 വിക്കറ്റിന് 170ല്‍ അവസാനിക്കുകയായിരുന്നു

പഞ്ചാബ് തന്നെ റോയല്‍സ്

ഐ.പി.എല്ലിൽ രാജസ്ഥാനെ വീണ്ടും മലർത്തിയടിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. രാജസ്ഥാനെതിരെ 12 റൺസിനാണ് പഞ്ചാബ് ജയം കുറിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ, രജസ്ഥാന്റെ മറുപടി 7 വിക്കറ്റിന് 170 റൺസിൽ അവസാനിക്കുകയായിരുന്നു.

മങ്കാദിംഗ് വിവാദത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ആദ്യ മത്സരത്തിന് ശേഷം ഇരുവവരും ഏറ്റുമുട്ടിയപ്പോള്‍, രണ്ടാം മത്സരത്തിലും ജയം കിംഗ്സ് ഇലവനൊപ്പം നില്‍ക്കുകയായിരുന്നു.

നേരത്തെ അർധ സെഞ്ച്വറി എടുത്ത ലോകേഷ് രാഹുലിന്റെയും (47 പന്തിൽ നിന്നും 52) ഡേവിഡ് മില്ലറിന്റെയും (27 പന്തിൽ നിന്നും 40) കരുത്തിലാണ് കിംഗ്സ് ഇലവന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്രിസ്
ഗെയിൽ 22 പന്തിൽ 30 റൺസും മായങ്ക് അഗർവാൾ 12 പന്തിൽ നിന്നും 26 റൺസുമെടുത്തു. രാജസ്ഥാനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. ധവാൽ കുൽക്കർണി, ജയദേവ് ഉനക്ദത്ത്, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി രാഹുൽ ത്രിപാഠി (45 പന്തിൽ നിന്നും 50) അർധ സെഞ്ച്വറി നേടി. സഞ്ജു സാംസൺ 27 റൺസും അജിൻക്യ രഹാനെ 26 റൺസുമെടുത്തു. 11 പന്തിൽ നിന്നും പുറത്താകാതെ 33 റൺസെടുത്ത സ്റ്റുവാർട്ട് ബിന്നി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല. പഞ്ചാബിനായി നായകൻ അശ്വിൻ, മുഹമ്മദ് ഷമി, അർശ്ദീപ് സിംഗ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. മുരുഗൻ അശ്വിൻ ഒരു വിക്കറ്റെടുത്തു.