LiveTV

Live

Cricket

ലോകകപ്പ് ടീമില്‍ ഇടം നേടാനായത് സ്വപ്നസാഫല്യം- ദിനേശ് കാര്‍ത്തിക്

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളി ജയിപ്പിക്കാന്‍ കാര്‍ത്തിക്കിനാണ് കൂടുതല്‍ സാധിക്കുക

ലോകകപ്പ് ടീമില്‍ ഇടം നേടാനായത് സ്വപ്നസാഫല്യം- ദിനേശ് കാര്‍ത്തിക്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായത് സ്വപ്നസാഫല്യമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്. ഒരു ടീം എന്ന രീതിയില്‍ പല മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. അതിനാല്‍ തന്നെ, ടീമില്‍ ഇടം നേടാനായത് വലിയ സന്തോഷം തരുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്‍ത്തിക് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ദിനേശ് കാര്‍ത്തിക്കിന്‍റെ അനുഭവ സമ്പത്ത് യുവതാരം റിഷഭ് പന്തിന് മുകളില്‍ അദ്ദേഹത്തിന് മേല്‍ക്കൈ നല്‍കുകയായിരുന്നു. ധോണിക്ക് പരിക്കു പറ്റുന്ന പക്ഷം കളത്തിലിറങ്ങാന്‍ ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ ആയിരുന്നു രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നത് എന്നും സെലക്ഷന്‍ കമ്മിറ്റി പറഞ്ഞു.

പന്ത് കഴിവുള്ള കളിക്കാരനാണ്. അദ്ദേഹം ചെറുപ്പവുമാണ്. പക്ഷെ, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളി ജയിപ്പിക്കാന്‍ കാര്‍ത്തിക്കിനാണ് കൂടുതല്‍ സാധിക്കുക. അതിനാല്‍ കൂടിയാണ് കാര്‍ത്തിക് ടീമില്‍ ഇടം പിടിച്ചതെന്നും സെലക്ഷന്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.