LiveTV

Live

Cricket

ലോകകപ്പ് കാണാന്‍ ഒരു സെറ്റ് 3ഡി കണ്ണടകള്‍ വാങ്ങിയിട്ടുണ്ട്; അങ്ങനെ അമ്പാട്ടി റായിഡുവിന്റെ പ്രതികരണമെത്തി

ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക് ശക്തമായ ‘അവകാശവാദവുമായി’ അടുത്തകാലം വരെ അമ്പാട്ടി റായിഡു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

ലോകകപ്പ് കാണാന്‍ ഒരു സെറ്റ് 3ഡി കണ്ണടകള്‍ വാങ്ങിയിട്ടുണ്ട്; അങ്ങനെ അമ്പാട്ടി റായിഡുവിന്റെ പ്രതികരണമെത്തി

ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പുറത്തായത് അമ്പാട്ടി റായിഡു. ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക് ശക്തമായ ‘അവകാശവാദവുമായി’ അടുത്തകാലം വരെ അമ്പാട്ടി റായിഡു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ആസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ മോശം പ്രകടനം താരത്തെ ടീമിന് വെളിയിലേക്കുള്ള വഴികാണിച്ചു.

തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കറാണ് പകരം ടീമിലെത്തിയത്. എന്നാല്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്പാട്ടി റായിഡു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ നര്‍മ്മം കലര്‍ത്തിയുള്ള പ്രതികരണം. ലോകകപ്പ് കാണാനായി ഒരു സെറ്റ് ത്രീഡി കണ്ണടകള്‍ വാങ്ങിയെന്നായിരുന്നു സ്‌മൈലി ചേര്‍ത്ത് റായിഡുവിന്റെ പ്രതികരണം. പിന്നാലെ ട്വീറ്റ് വൈറലായി. പലരും പ്രതികരണവുമായി രംഗത്ത് എത്തി.

അടുത്തകാലംവരെ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു റായിഡു. എന്നാല്‍ 2019 ഐ.പി.എല്ലിലേക്ക് എത്തുമ്പോള്‍ റായിഡുവിനൊന്ന് പാളി. ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമെ റായിഡുവിന് നേടാനായുള്ളൂ. നാല് വട്ടം രണ്ടക്കം കാണാതെയാണ് റായിഡു പുറത്തായത്. ഇന്ത്യക്കായി ഇതുവരെ 55 ഏകദിനങ്ങളില്‍ നിന്നായി 1,694 റണ്‍സാണ് റായിഡു നേടിയത്. 3 സെഞ്ച്വറികളും 10അര്‍ദ്ധ സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ഏകദിന മത്സരങ്ങളില്‍ ശ്രദ്ധേ കേന്ദ്രീകരിക്കാനാണ് രഞ്ജിട്രോഫി മത്സരങ്ങളില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് മുന്നില്‍കണ്ടായിരുന്നു താരത്തിന്റെ നീക്കം. പറഞ്ഞിട്ടെന്ത് ആ ലോകകപ്പ് തന്നെ റായിഡുവിന് നഷ്ടമായിരിക്കുന്നു.

Also read: ആ മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധി എഴുതി; ഇനി കാത്തിരിപ്പ്....