LiveTV

Live

Cricket

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ചില തീപ്പൊരികള്‍ പുറത്ത്

ഋഷഭ് പന്തിനെയും അമ്പാട്ടി റായ്ഡുവിനെയും ഒഴിവാക്കിയ ടീമില്‍ പരിചയ സമ്പത്തിന്റെ അകമ്പടിയില്‍ ധോണിയുടെ പകരക്കാരന്‍ എന്ന നിലയില്‍ കയറിപ്പറ്റിയത് ദിനേശ് കാര്‍ത്തിക്കാണ്. 

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ചില തീപ്പൊരികള്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ ഓപ്പണിങ് ജോഡിയായി എത്തുന്ന വിരാട് കൊഹ്‍ലി നയിക്കുന്ന ടീമിന്റെ നാലാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ബാറ്റേന്തും. ഋഷഭ് പന്തിനെയും അമ്പാട്ടി റായ്ഡുവിനെയും ഒഴിവാക്കിയ ടീമില്‍ പരിചയ സമ്പത്തിന്റെ അകമ്പടിയില്‍ ധോണിയുടെ പകരക്കാരന്‍ എന്ന നിലയില്‍ കയറിപ്പറ്റിയത് ദിനേശ് കാര്‍ത്തിക്കാണ്. പന്തിനെ കടത്തിവെട്ടിയാണ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചത്. റായ്ഡുവിനെ പിന്തള്ളി വിജയ് ശങ്കറും ടീമിലേക്കെത്തി. ബാറ്റ് കൊണ്ടും പന്തു കൊണ്ടും എതിരാളിയെ വിറപ്പിക്കാന്‍ കരുത്തുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് എം.എസ്.കെ പ്രസാദ് പറഞ്ഞു.

ടീം: വിരാട് കൊഹ്‍ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, യുസ്‍വേന്ദ്ര ചഹാല്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്‍പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.