LiveTV

Live

Cricket

ബൗളിങ്ങ് മികവില്‍ സണ്‍റൈസേഴ്സിനെ തളച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്

റബാദയുടെ മികവില്‍ സണ്‍റൈസേഴ്സിനെതിരെ ഡല്‍ഹിക്ക് മിന്നും ജയം

ബൗളിങ്ങ് മികവില്‍ സണ്‍റൈസേഴ്സിനെ തളച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ബൗളിങ്ങ് കരുത്തില്‍ സണ്‍റൈസേഴ്സിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഐ.പി.എല്‍ മുപ്പതാം മത്സരത്തില്‍ സീസണിലെ തങ്ങളുടെ നാലാം ജയം തേടിയിറങ്ങിയ സണ്‍റൈസേഴ്സിന് ഡല്‍ഹിക്ക് മുന്നില്‍ പിഴച്ചു. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണേഴ്സ് ആയ ശിക്ക‍ര്‍ ധവാനേയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും തുടര്‍ന്ന് വന്ന കോളിന്‍ മണ്‍ട്രോയുടേയും ശ്രേയസ്സ് അയ്യരുടേയും ബാറ്റിങ്ങ് പതിയെ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മണ്‍റോ 40ഉം ശ്രേയസ്സ് 45ഉം റണ്‍സ് എടുത്തു. പിന്നീടെത്തിയവര്‍ക്കാര്‍ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 എന്ന പൊരുതാവുന്ന സ്കോറിലെത്തി ഡല്‍ഹി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് തൊട്ടതെല്ലാം പിഴച്ചു. മികച്ച ഒരു ഓപ്പണിങ്ങ് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ സണ്‍റൈസേഴ്സിന് കഴിഞ്ഞില്ല. 51 റണ്‍സ് എടുത്ത വാര്‍ണര്‍റും 41 റണ്‍സ് എടുത്ത ബെയര്‍സ്റ്റോ എന്നിവര്‍ മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ രണ്ടക്കം കണ്ടത്. തുടര്‍ന്ന് വന്നവരെയെല്ലാം പെട്ടെന്ന് പവലിയണിലേക്ക് മടക്കി ഡല്‍ഹി ബൗളേഴ്സ് വിജയം എളുപ്പമാക്കി. ഡല്‍ഹിക്കായി റബാഡ 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി സണ്‍റൈസേഴ്സിന്റ ഇന്നിങ്സ് 116ല്‍ അവസാനിപ്പിച്ചു, ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കീമോ പോളാണ് കളിയിലെ താരം.