LiveTV

Live

Cricket

ധോണിയെ വിലക്കണമായിരുന്നു, ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ; സെവാഗ് 

കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

ധോണിയെ വിലക്കണമായിരുന്നു, ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ; സെവാഗ് 

ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലെ മത്സരത്തിനിടെ ഡഗ് ഔട്ടില്‍ നിന്നിറങ്ങി അമ്പയറോട് കയര്‍ത്ത ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റു നായകന്മാരും ഇതുപോലെ ഇറങ്ങിവരുമെന്നും അത് അമ്പയര്‍മാരുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും സെവാഗ് പറഞ്ഞു. കുറച്ച് മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയല്ലെങ്കിൽ ഇനിയും ഇങ്ങനെ ചെയ്യാൻ ഏത് ക്യാപ്റ്റനും സ്വാതന്ത്ര്യം കൊടുക്കുന്ന പോലെയാണിതെന്നും സെവാഗ് പറഞ്ഞു.

ധോണിയെ വിലക്കണമായിരുന്നു, ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ; സെവാഗ് 

ക്രിക് ബസ് ഡോട്ട് കോമാണ് സെവാഗിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്ക് വേണ്ടിയാണ് ധോണി അത് ചെയ്തിരുന്നുവെങ്കില്‍ താന്‍ സന്തോഷിച്ചേനെ, പക്ഷേ ഒരിക്കലും അതുണ്ടായിട്ടില്ല, എന്നാല്‍ ചെന്നൈക്ക് വേണ്ടി വൈകാരികമായാണ് ധോണി ഇടപെടുന്നതെന്നും സെവാഗ് പറഞ്ഞു.

മാച്ച് ഫീയുടെ അമ്പത് ശതമാനമാണ് ധോണിക്ക് പിഴശിക്ഷ വിധിച്ചത്. ഇത് ശരിയല്ലെന്ന് ബിഷൻ സിങ് ബേദിയെ പോലുള്ളവർ പറഞ്ഞിരുന്നുവെങ്കി ലും ഗാംഗുലിയുള്‍പ്പെടെയുള്ള നിരവധി താരങ്ങൾ ധോണിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ നിയന്ത്രണം വിട്ട് പോവുന്നത് സ്വാഭാവികമാണെന്നായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ധോണി ക്രീസിലേക്കെത്തിയത്.

Also read: ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് കയര്‍ത്ത ധോണിയെ പ്രതിരോധിച്ച് ഗാംഗുലി