LiveTV

Live

Cricket

വിരാട് കോഹ്‌ലിക്കും പിഴ; 12 ലക്ഷം രൂപ അടക്കണം 

കുറഞ്ഞ ഓവര്‍ നിരക്കിനെതുടര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ.

വിരാട് കോഹ്‌ലിക്കും പിഴ; 12 ലക്ഷം രൂപ അടക്കണം 

കുറഞ്ഞ ഓവര്‍ നിരക്കിനെതുടര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്‌ലിക്ക് തിരിച്ചടിയായത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പിഴ കൊടുക്കേണ്ടിവരുന്ന മൂന്നാമത്തെ നായകനാണ് കോഹ്‌ലി.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യാ രഹാനെ എന്നിവര്‍ക്കും ഇതേ കുറ്റത്തിന് പിഴ ശിക്ഷ വിധിച്ചിരുന്നു. അതേസമയം ആറ് മത്സരങ്ങൾക്കൊടുവില്‍ കോഹ്‍ലിപ്പട ആശ്വാസ ജയമാണ് പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. കിങ്സ് ഇലവന്‍ ഉയര്‍ത്തിയ 174 വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ബംഗളുരു മറി കടക്കുകയായിരുന്നു.

കോഹ്‍ലിയുടെയും ഡിവില്ലേഴ്സിന്റെയും കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് നിർണായകമായത്. ഇരുവരും ചേർന്ന് 85 റൺസ് ചേർത്തു. പുറത്താകാതെ നിന്ന ഡിവില്ലേഴ്സ് 38 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 59 റൺസ് നേടിയപ്പോള്‍ 53 പന്തിൽ 67 റൺസ് നേടിയ കോഹ്‍ലി പുറത്തായി.