LiveTV

Live

Cricket

ഐ.പി.എല്ലിലെ ‘കിങ്ങ്’ ചെന്നൈ

58 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന റൈനയാണ് ചെന്നൈയുടെ വിജയശില്‍പി

ഐ.പി.എല്ലിലെ ‘കിങ്ങ്’ ചെന്നൈ

കൊൽക്കത്തക്കെതിരെ ചെന്നൈ സൂപ്പർ കിങ്ങ്സിന് അഞ്ച് വിക്കറ്റ് ജയം. കൊൽക്കത്ത ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു. 58 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന റൈനയാണ് ചെന്നൈയുടെ വിജയശില്‍പി.

ഷൈൻ വാഡ്സനും ഡൂപ്ലസിസുമാണ് ചെന്നൈയുടെ ബാറ്റിങ്ങ് ഓപ്പൺ ചെയ്തത്. നാലാമത്തെ ഓവറിൽ ആറ് റൺസുമായി വാർഡ്സൺ കൂടാരം കയറിയെങ്കിലും ഡൂപ്ലസിസിന് റൈന കൂട്ടെത്തി റണ്‍സ് ഉയര്‍ത്തികൊണ്ടിരിന്നു.

തുടക്കത്തിൽ തന്നെ റൈന എൽ.ബി.ഡബ്ലിയുവിന് കുടുങ്ങിയെങ്കിലും റിവ്യൂവിലൂടെ ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് റൺസ് മെല്ലെ ഉയർത്തുന്നതിനിടെ ഡൂപ്ലസിസും പുറത്തായി. നരൈനിന്റെ സുന്ദരമായ പന്ത് സ്റ്റെമ്പ് പിഴുതെടുക്കുകയായിരുന്നു.

തുടര്‍ന്ന് റൈനക്കൊപ്പം റായിഡു ചേർന്നെങ്കിലും റൺസ് കണ്ടെത്താൻ ‍വല്ലാതെ വിശമിക്കുന്നുണ്ടായിരുന്നു. പ്രസിദ്ദും നരൈനുമെല്ലാം മികച്ച ഫോം കണ്ടെത്തിയപ്പോൾ ചെന്നൈ റൺസ് എടുക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. എന്നാൽ വിലപ്പെട്ട വിക്കറ്റ് കളയാതെ മെല്ലെ റൺസ് ഉയർത്താനാണ് അവർ ശ്രമിച്ചത്.

ഐ.പി.എല്ലിലെ ‘കിങ്ങ്’ ചെന്നൈ

എന്നാൽ 10ാമത്തെ ഓവറിൽ റായിഡുവും കൂടാരം കയറി. അപ്പോൾ റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായിരുന്നു. തുടർന്ന് വന്ന ചാദവ് പൊടുന്നനെ ചെന്നൈയുടെ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും വലിയ ആയുസുണ്ടായിരുന്നില്ല. ചൗളയുടെ പന്തിൽ എൽ.ബി.ഡബ്ലിയൂവിൽ കുടുങ്ങി കേദർ ചാദവ് കൂടാരം കയറുമ്പോൾ റൺസ് 81ല്‍ എത്തിയിരുന്നു.

മിസ്റ്റർ കൂൾ കളത്തിലെത്തി. റൈനയും ധോണിയും കൂടെയാണ് മത്സരം ജയത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ 16ാമത്തെ ഓവറിൽ ധോണിയും പുറത്തായെങ്കിലും മത്സരം തിരിച്ചുപിടിക്കാന്‍ കൊല്‍ക്കത്തക്കായില്ല. ജഡേജ അവസാന ഓവറുകളില്‍ തുടരെ തുടരെ ഫോറുകള്‍ കണ്ടെത്തി ജയം അനായാസമാക്കുകയായിരുന്നു.

ആദ്യ ബാറ്റിങ്ങില്‍ കൊല്‍ക്കത്തക്കായി പതിവു പോലെ ക്രിസ് ലിന്നും സുനില്‍ നരേനും കൊല്‍ക്കത്തക്കായി ബാറ്റിങ് ഓപ്പണിങ് ചെയ്തത്. തുടക്കം മിന്നിച്ച് ക്രിസ് ലിന്‍ വെടിക്കെട്ടിന് തുടക്കം കുറിച്ചു. അഞ്ചാം ഓവറില്‍ ചെന്നൈ കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് പിഴിതെഴിഞ്ഞു. രണ്ട് റണ്‍സെടുത്ത നരേന്‍ സാന്‍ററിന്‍റെ പന്തില്‍ പുറത്ത്. പിന്നീട് വന്ന നിതീഷ് റാണയെ കൂട്ടുപിടിച്ച് ലിന്‍ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എഴുപത്തിയൊമ്പത് റണ്‍സില്‍ റാണ(21) താഹിറിന് മുന്നില്‍ കീഴടങ്ങി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നേരിട്ട ആദ്യ പന്തില്‍ തന്നെ താഹിറിന്‍റെ മുന്നില്‍ അടിയറവ് പറഞ്ഞ് ഉത്തപ്പ പവലിയണിലേക്ക് മടങ്ങി.

ഐ.പി.എല്ലിലെ ‘കിങ്ങ്’ ചെന്നൈ

അപ്പോഴൊന്നും ലിന്‍ തളര്‍ന്നില്ല. ലിന്നിന്‍റെ ബാറ്റില്‍ നിന്ന് ബൌണ്ടറികള്‍ ഒഴുകിക്കൊണ്ടിരുന്നു. ആറ് സിക്സും ഏഴ് ബൌണ്ടറികളുമടങ്ങുന്ന ഇന്നിങ്സില്‍ 51 പന്തില്‍ നിന്നും 82 റണ്‍സ് തന്‍റെ പേരില്‍ ആ ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കുറിച്ചിട്ടു. താഹിര്‍ മികച്ച ഫോമിലായിരുന്നു. ആയതിനാല്‍ തന്നെ ഈ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറിന് മുന്നില്‍ ലിന്‍ യുദ്ധമവസാനിച്ചു. ക്രിസ് ലിന്നിനല്ലാതെ നൈറ്റ് റൈഡേഴ്സ് നിരയല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല എന്നത് ഒരു നിരാശയായി നിഴലിച്ചു. എല്ലാ പ്രതീക്ഷകളുടെ അമിതഭാരവും പേറി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ ഒരു ഫോറും ഒരു സിക്സും നേടുന്നതിനിടെ 10 റണ്‍സിന് പുറത്തായി.