LiveTV

Live

Cricket

ഇത് പഴയ ആളല്ല, തകര്‍പ്പന്‍ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ 

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം.

ഇത് പഴയ ആളല്ല, തകര്‍പ്പന്‍ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി കാപിറ്റല്‍സ് താരം ഇശാന്ത് ശര്‍മ്മ. നാല് ഓവര്‍ എറിഞ്ഞ ശര്‍മ്മ, ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നിര്‍ണ്ണായകമായൊരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെയായിരുന്നു ഇശാന്തിന് വിക്കറ്റ് ലഭിച്ചത്. ഇംഗ്ലണ്ടുകാരന്‍ ജോ ഡെന്‍ലിയെയാണ് ഇഷാന്ത് പുറത്താക്കിയത്. ഇശാന്തിന്റെ ഈ പന്ത് മനോഹരമായിരുന്നു. തകര്‍പ്പനൊരു പന്ത് തിരിഞ്ഞ് ഡെന്‍ലിയുടെ സ്റ്റമ്പിളക്കുകയായിരുന്നു. ഐ.പി.എല്ലില്‍ അരങ്ങേറ്റത്തില്‍ തന്നെ ഡക്ക് ആവുന്ന ആദ്യ കളിക്കാരന്‍ എന്ന മോശം റെക്കോര്‍ഡും ഡെന്‍ലി സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നേടിയത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 എന്ന സ്‌കോര്‍. മറുപടി ബാറ്റിങില്‍ ഡല്‍ഹി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശിഖര്‍ ധവാന്‍(97)റിഷബ് പന്ത്(46) എന്നിവര്‍ തിളങ്ങി. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത ബൌളറാണ് ഇശാന്ത് ശര്‍മ്മ. അതിനാല്‍ തന്നെ താരത്തെ ഐപിഎല്ലില്‍ എടുക്കാന്‍ ടീമുകള്‍ മടിച്ചിരുന്നു.