LiveTV

Live

Cricket

ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് കയര്‍ത്ത ധോണിയെ പ്രതിരോധിച്ച് ഗാംഗുലി 

ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിച്ചിരുന്നു.

ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് കയര്‍ത്ത ധോണിയെ പ്രതിരോധിച്ച് ഗാംഗുലി 

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇടയില്‍ ഗ്രൗണ്ടിലെത്തി അമ്പയര്‍മാരോട് കയര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

എല്ലാവരും മനുഷ്യരാണ് എന്നായിരുന്നു ധോണിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഗാംഗുലി പറഞ്ഞത്. എല്ലാവരും മനുഷ്യരാണ്. ധോണിയിലെ മത്സരബുദ്ധിയാണ് അവിടെ പ്രകടമായതെന്നും അത് അഭിനന്ദിക്കേണ്ടതായിരുന്നുവെന്നും ഗാംഗുലി പറയുന്നു. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ധോണി ക്രീസിലേക്കെത്തിയത്. അതേസമയം ധോണിയുടെ ഇൌ നീക്കത്തിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.