LiveTV

Live

Cricket

വീഴ്ത്താം പക്ഷേ, തോല്‍പ്പിക്കാനാവില്ല

വീണുപോയെങ്കിലും ബെൻ സ്റ്റോക്സിന്റെ ആദ്യ പന്ത് തന്നെ അതിർത്തി കടത്തി ജദേജ

വീഴ്ത്താം പക്ഷേ, തോല്‍പ്പിക്കാനാവില്ല

ആവേശത്തോടൊപ്പം രസകരമായ മുഹൂർത്തങ്ങൾക്കും സാക്ഷിയാവുകയുണ്ടായി കഴിഞ്ഞ ചെന്നെെ-രാജസ്ഥാൻ മത്സരം. ക്യാപ്റ്റൻ കൂൾ ധോണിയുടെ ചൂടൻ പ്രതികരണം ക്രിക്കറ്റ് നിരീക്ഷകർക്കിടയിൽ ചർച്ചയായപ്പോൾ, മറ്റൊരു തരത്തിലാണ് ബെൻ സ്റ്റോക്സും രവീന്ദ്ര ജദേജയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.

ചെന്നെക്കെതിരെ അവസാന ഓവർ എറിയാനെത്തിയതായിരുന്നു ബെൻ സ്റ്റോക്സ്. സൂപ്പർ കിംഗ്സിന് ലക്ഷ്യം 18 റൺസ്. ആദ്യ പന്തെറിഞ്ഞ ബെൻ സ്റ്റോക്സിനെ അതിർത്തി കടത്തിയ രവീന്ദ്ര ജദേജ പക്ഷേ ക്രീസിൽ വഴുതി വീണു. അടി കൊണ്ട് ബെൻ സ്റ്റോക്സും വെറുതെ നിന്നില്ല. താരവും മനോഹരമായി വീണ് കൊടുത്തു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഴ്ച്ചകൾ.

വീണുപോയെങ്കിലും ബെൻ സ്റ്റോക്സിന്റെ ആദ്യ പന്ത് തന്നെ അതിർത്തി കടത്തി ജദേജ. ജയിക്കാൻ 18 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 21 റൺസാണ് സൂപ്പർ കിംഗ്സ് അടിച്ച് കൂട്ടിയത്.

ചെന്നെെക്കെതിരെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 151 റൺസാണ് രാജസ്ഥാൻ നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ സൂപ്പർ കിംഗ്സ് ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തി സാന്റനർ ചെന്നെെക്ക് ആവേശകരമായ വിജയമാണ് സമ്മാനിച്ചത്. നിർണായക പ്രകടനം നടത്തി 58 റൺസെടുത്ത ധോണി മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. ഏഴ് മത്സരങ്ങളിൽ നിന്നും 12 പോയിന്റുകളുമായി പട്ടികയിൽ ഒന്നാമതാണ് ചെന്നെെ സൂപ്പർ കിംഗ്സ്.