LiveTV

Live

Cricket

ഐ.പി.എല്‍ ചരിത്രത്തിലെ ആ അപൂര്‍വ നേട്ടം ഇനി ധോണിക്ക് മാത്രം സ്വന്തം

തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയെ ധോണി റായിഡുവിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിജയത്തിലെത്തിച്ചത്

ഐ.പി.എല്‍ ചരിത്രത്തിലെ ആ അപൂര്‍വ നേട്ടം ഇനി ധോണിക്ക് മാത്രം സ്വന്തം

ഐ.പി.എല്‍ ചരിത്രത്തില്‍ 100 മത്സരങ്ങള്‍ വിജയിച്ച ആദ്യ നായകന്‍ എന്ന റെക്കോര്‍ഡ് ധോണിക്ക്. അദ്ദേഹത്തിന്റെ 166ാം മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്.

ജയ്പ്പൂരില്‍ വച്ച് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 24 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയെ ധോണി റായിഡുവിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിജയത്തിലെത്തിച്ചത്. ധോണി 43 പന്തില്‍ 58 റണ്‍സും റായ്ഡു 47 പന്തില്‍ 57 റണ്‍സും നേടി.

ഐ.പി.എല്‍ ചരിത്രത്തിലെ ആ അപൂര്‍വ നേട്ടം ഇനി ധോണിക്ക് മാത്രം സ്വന്തം

അവസാന ഒരു പന്തില്‍ മൂന്ന് റണ്‍സ് വേണ്ടി നില്‍ക്കെ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ പന്ത് ഗാലറിയിലേക്ക് പായിച്ച് സാറ്റ്‌നര്‍ ചെന്നൈയുടെ വിജയ റണ്‍സ് നേടി. സീസണിലെ 6ാം മത്സരം വിജയിച്ച ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.