LiveTV

Live

Cricket

അംപയറോട് തര്‍ക്കിച്ചതിന് ധോണിക്ക് പിഴ

റോയൽസിനെതിരായ മത്സരത്തിലെ ബെൻ സ്റ്റോക്ക് എറി‍ഞ്ഞ പന്തിനെ ചൊല്ലിയായിരുന്നു തർക്കം

അംപയറോട് തര്‍ക്കിച്ചതിന് ധോണിക്ക് പിഴ

ആവേശകരമായ പോരാട്ടത്തന് ഒടുവിൽ രാജസ്ഥാൻ റോയൽസിനെ മലയർത്തിയടിച്ചതിന് പിന്നാലെ, ധോണിക്ക് പിഴ വിധിച്ച് ഐ.പി.എൽ അധികൃതര്‍. മത്സരത്തിനിടെ അംപയറുമായി തർക്കിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിക്ക് പിഴ വിധിച്ചത്.

റോയൽസിനെതിരായ മത്സരത്തിലെ ബൻ സ്റ്റോക്ക് എറി‍ഞ്ഞ ഓവറിലെ നോബോളിനെ ചൊല്ലിയായിരുന്നു അംപയറും കളിക്കാരും തമ്മിൽ തർക്കം ഉയർന്നത്. ആറ് ബോളിൽ ജയിക്കാൻ ചെന്നെക്ക് വേണ്ടത് 18 റൺസ്. ക്രീസിൽ രവീന്ദ്ര ജഡേജയും മിച്ചൽ സാന്റ്നറും. ഹെെഫുൾട്ടോസായി ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് അംപയർ നോബോൾ വിധിച്ചെങ്കിലും, സ്ക്വയർ ലെഗിലുണ്ടായിരുന്ന അംപയർ ബ്രൂസ് ഓക്സൻഫോർഡ് അത് ലീഗൽ ബോളായി വിധിക്കുകയായണുണ്ടായത്.

അംപയറോട് തര്‍ക്കിച്ചതിന് ധോണിക്ക് പിഴ

ക്രീസിലുള്ള ബാറ്റ്സ്മാൻമാർ ബോളിൽ സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് പുറത്ത് നിന്നും ധോണി ഫീൽഡിലേക്ക് കയറി വരികയും മാച്ച് ഒഫിഷ്യൽസുമായി വാദത്തിലേർപ്പെടുകയും ചെയ്തത്. തുടർന്ന് മത്സര ശേഷം പെരുമാറ്റ ചട്ടം ലഘിച്ചതിന് ധോണിക്ക് പിഴ വിധിക്കുകയാണെന്ന് ഐ.പി.എൽ പ്രസ് റിലീസിൽ അറിയിക്കുകയായിരുന്നു.

ചെന്നെെക്കെതിരെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 151 റൺസാണ് രാജസ്ഥാൻ നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ സൂപ്പർ കിംഗ്സ് ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തി സാന്റനർ ചെന്നെെക്ക് ആവേശകരമായ വിജയമാണ് സമ്മാനിച്ചത്. നിർണായക പ്രകടനം നടത്തി 58 റൺസെടുത്ത ധോണി മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആവുകയും ചെയ്തു.