LiveTV

Live

Cricket

കളിക്കിടയിലെ വിവാദത്തെക്കുറിച്ച് ചോദിച്ചില്ല; മുരളി കാര്‍ത്തിക്കിനും ധോണിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം

ഡഗ്ഔട്ടില്‍ നിന്ന് ധോണി പിച്ചിലെത്തി അമ്പയര്‍മാരോട് രൂക്ഷമായി പെരുമാറി.

കളിക്കിടയിലെ വിവാദത്തെക്കുറിച്ച് ചോദിച്ചില്ല; മുരളി കാര്‍ത്തിക്കിനും ധോണിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം

ജയ്പ്പൂരില്‍ വെച്ച് നടന്ന ഐപിഎല്‍ 25ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. അവസാന ഓവറില്‍ ജഡേജക്ക് നേരെ എറിഞ്ഞ നാലാം പന്ത് ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കുകയും പിന്നീട് ലെഗ് അമ്പയറുടെ നിര്‍ദേശ പ്രകാരം അത് പിന്‍വലിക്കുകയും ചെയ്തതോടെ മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഇതോടെ ഡഗ്ഔട്ടില്‍ നിന്ന് ധോണി പിച്ചിലെത്തി അമ്പയര്‍മാരോട് രൂക്ഷമായി പെരുമാറി. ഒടുവില്‍ അവസാന പന്തില്‍ സിക്‌സര്‍ അടിച്ച് സാറ്റ്‌നര്‍ ചെന്നൈ ടീമിനെ വിജയത്തിലെത്തിച്ചു.

കളിക്കിടയിലെ വിവാദത്തെക്കുറിച്ച് ചോദിച്ചില്ല; മുരളി കാര്‍ത്തിക്കിനും ധോണിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം

ഇതെ തുടര്‍ന്ന് ഐപിഎല്‍ കമ്മറ്റി ധോണിക്കെതിരെ മാച്ച് ഫീയുടെ 50% പിഴ ചുമത്തി. ധോണിയുടെ പ്രവര്‍ത്തി തെറ്റായിരുന്നെന്നും നിയമത്തിനെതിരാണെന്നും ട്വിറ്ററില്‍ കുറിച്ച് കൊണ്ട് നിരവതി ക്രിക്കറ്റ് താരങ്ങള്‍ മുമ്പോട്ട് വന്നു. പ്രസന്റേഷന്‍ സമയത്ത് ചെന്നൈ ക്യാപ്റ്റന്‍ ധോണി ഇതിനെ പറ്റി സംസാരിക്കാന്‍ തയാറായെങ്കിലും മുരളി കാര്‍ത്തിക്ക് ഇതിനെപറ്റി ചോദ്യങ്ങള്‍ ഒന്നും ചോദിക്കാന്‍ തയ്യാറായില്ല. ഇതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം.