LiveTV

Live

Cricket

രാഹുലിന്‍റെ ഫോം ലോകകപ്പിലേക്കുള്ള വാഗ്ദാനമോ?

2019ലെ ഐപിഎല്‍ സീസണില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാന്‍ ആണ് രാഹുല്‍

രാഹുലിന്‍റെ ഫോം ലോകകപ്പിലേക്കുള്ള വാഗ്ദാനമോ?

ഐ.പി.എല്‍ ചരിത്രത്തില്‍ തന്‍റെ ആദ്യ സെഞ്ച്വറി നേടി കെ.ഏല്‍ രാഹുല്‍. മുംബൈ ഇന്ത്യന്‍സിനെതിരെ 64 പന്തില്‍ 100 റണ്‍സ് നേടിയാണ് തിരിച്ചുവരവ് നടത്തിയത്. ഇന്ത്യന്‍ ടീം അംഗമായ ഹാര്‍ദിക്ക് പാണ്ഡ്യകൊപ്പം ലൈംഗീക പ്രസ്ഥാവന നടത്തിയതിനെ തുടര്‍ന്ന് ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

ഹാര്‍ദിക്ക് പാണ്ഡ്യക്കെതിരെ ഒരോവറില്‍ 25 റണ്‍സും അവസാന മൂന്ന് ഓവറില്‍ 54 റണ്‍സുമാണ് രാഹുല്‍ ഇന്നലെ നേടിയത്. പക്ഷെ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനോട് മൂന്ന് വിക്കറ്റിന് പരാജിതരായപ്പോള്‍ രാഹുലിന്റെ പ്രകടനം പാഴായിപ്പോയി. രാഹുലിന്റെ പ്രകടനം വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാകുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

2019ലെ ഐ.പി.എല്‍ സീസണില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനാണ് രാഹുല്‍. ഇന്ത്യയുടെ സഞ്ജു സാമ്‌സണും, ഇംഗ്ലണ്ടിന്റെ ബരിസ്റ്റോയും, ഓസ്‌ട്രേലിയയുടെ വാര്‍ണറുമാണ് മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഓപ്പണിങ് കൂട്ടുകെട്ടില്‍ ക്രിസ് ഗെയിലിനോടൊപ്പം 116 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ സുരക്ഷിതമായ നിലയിലേക്ക് രാഹുല്‍ നയിച്ചു. ഗെയില്‍ 36 പന്തില്‍ 63 റണ്‍സ് നേടി. മുംബൈ നായകന്‍ കെറോണ്‍ പൊള്ളാര്‍ഡിന്റെ 10 സിക്‌സും 4 ഫോറും അടങ്ങുന്ന മിന്നുന്ന പ്രകടനം ടീമിനെ അവസാന പന്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.