LiveTV

Live

Cricket

‘മിസ്റ്റര്‍ പാണ്ഡ്യാ, ഒരു വിക്കറ്റ് ലഭിച്ചതിന് ഇങ്ങനെ രോഷാകുലനാവണോ? 

ഇന്നിങ്‌സിലെ 15ാം ഓവറിലെ അവസാന പന്തിലായിരുന്നു മില്ലര്‍ പുറത്തായത്.

‘മിസ്റ്റര്‍ പാണ്ഡ്യാ, ഒരു വിക്കറ്റ് ലഭിച്ചതിന് ഇങ്ങനെ രോഷാകുലനാവണോ? 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയെങ്കിലും ട്രോളര്‍മാരുടെ കണ്ണിലുടക്കിയത് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ വിക്കറ്റ് സെലബ്രേഷനാണ്. ഡേവിഡ് മില്ലറുടെ വിക്കറ്റ് ലഭിച്ചപ്പോഴാണ് പാണ്ഡ്യ രോഷാകുലനായത്.

ഇന്നിങ്‌സിലെ 15ാം ഓവറിലെ അവസാന പന്തിലായിരുന്നു മില്ലര്‍ പുറത്തായത്. പാണ്ഡ്യയെ സിക്‌സര്‍ പറത്താനുള്ള മില്ലറുടെ ശ്രമം എഡ്ജില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. പിന്നാലെ തുടങ്ങി പാണ്ഡ്യയുടെ ആക്രോശം. എന്നാലത് മില്ലറുടെ നേരെയായില്ലെന്ന് മാത്രം. ഏഴ് റണ്‍സാണ് മില്ലര്‍ നേടിയത്.

എട്ട് പന്തില്‍ നിന്ന് ഒരു ഫോര്‍ സഹിതമായിരുന്നു മില്ലറുടെ ഇന്നിങ്സ്. അതേസമയം ഈ വിക്കറ്റ് സെലബ്രേഷനൊന്നും പാണ്ഡ്യയുടെ രക്ഷക്കെത്തിയില്ല. നാല് ഓവര്‍ എറിഞ്ഞ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തതാവട്ടെ 57 റണ്‍സ്. അവസാനത്തില്‍ ലോകേഷ് രാഹുല്‍ പാണ്ഡ്യയെ തെരഞ്ഞെപിടിച്ച് ശക്ഷിക്കുകയായിരുന്നു. ബാറ്റിങിലും പാണ്ഡ്യക്ക് തിളങ്ങാനായിരുന്നില്ല. 13 പന്തില്‍ നിന്ന് 19 റണ്‍സെ പാണ്ഡ്യക്ക് നേടാനായുള്ളൂ.