LiveTV

Live

Cricket

ഇന്ന് ചെന്നൈ ജയിച്ചാല്‍ ധോണി സെഞ്ച്വറി തികക്കും

ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയും ഏഴാം സ്ഥാനത്തുള്ള രാജസ്ഥനും ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ചെന്നൈക്കാണെങ്കിലും കുട്ടി ക്രിക്കറ്റിലെ മായാജാലങ്ങള്‍ മത്സരത്തെ പ്രവചനാതീതമാക്കുന്നു

ഇന്ന് ചെന്നൈ ജയിച്ചാല്‍ ധോണി സെഞ്ച്വറി തികക്കും

ഹോം ഗ്രൌണ്ടില്‍ തങ്ങളുടെ ഏഴാമത്തെ മത്സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും തങ്ങളുടെ കുതിപ്പ് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിങ്സി ലക്ഷ്യമിടുന്നത്. എപ്പോഴും അക്കങ്ങള്‍ മാറി മറിയുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന കളിയായതിനാല്‍ ഇന്ന് ചേപ്പോക്ക് സ്റ്റേഡിയം കാത്തിരിക്കുന്നതും പുതിയൊരു റെക്കോര്‍ഡ് പിറക്കാനാണ്.

ഇന്ന് ചെന്നൈക്ക് വിജയിക്കാനായാല്‍ ധോണി ഐ.പി.എല്ലില്‍ സെഞ്ച്വറി തികക്കും. ഐ.പി.എല്‍ ചരിത്രത്തില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനായി ചെന്നൈയുടെ 'തല' മാറും. പൊതുവെ സ്പിന്നിന് അനുകൂലമായ ചെന്നൈ പിച്ച് ഇന്ന് പല മാറ്റങ്ങള്‍ക്കും വിധേയമായിരിക്കുന്നതിനാല്‍ ധോണിയുടെ തീരുമാനങ്ങള്‍ ഹോം ടീമിന് നിര്‍ണ്ണായകമാകും. ധോണിയുടെ നൂറാം വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് ചെന്നൈ ആരാധകരും. നേരത്തെ ഐ.പി.എല്ലില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി ധോണി മാറിയിരുന്നു. രാത്രി എട്ട് മണിക്ക് സീസണില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയും ഏഴാം സ്ഥാനത്തുള്ള രാജസ്ഥനും ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ചെന്നൈക്കാണെങ്കിലും കുട്ടി ക്രിക്കറ്റിലെ മായാജാലങ്ങള്‍ മത്സരത്തെ പ്രവചനാതീതമാക്കുന്നു.