LiveTV

Live

Cricket

മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ചിലിരുന്നത് അഞ്ച് വര്‍ഷം; ആ 26കാരന്‍ അരങ്ങേറി   

പക്ഷേ ലാദിന്റെ അരങ്ങേറ്റം ആശാവഹമായിരുന്നില്ല. ഓപ്പണറായി എത്തിയ ലാദ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ നേടിയെങ്കിലും 15 റണ്‍സിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ.

മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ചിലിരുന്നത് അഞ്ച് വര്‍ഷം; ആ 26കാരന്‍ അരങ്ങേറി   

ടീമിലേക്ക് എത്താന്‍ തന്നെ കാത്തിരിപ്പാണ്. എത്തിയാലോ അന്തിമ ഇലവനില്‍ അവസരം ലഭിക്കാന്‍ പിന്നെയും കാത്തിരിക്കണം. അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നാട്ടുകാരനായ സിദ്ദേശ് ലാദ് മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറി. അതും നായകന്‍ രോഹിത് ശര്‍മ്മക്ക് പകരക്കാരനായി. പരിക്കേറ്റതാണ് രോഹിതിന് വിശ്രമം അനുവദിച്ചത്.

പക്ഷേ ലാദിന്റെ അരങ്ങേറ്റം ആശാവഹമായിരുന്നില്ല. ഓപ്പണറായി എത്തിയ ലാദ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ നേടിയെങ്കിലും 15 റണ്‍സിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ലാദിന്റെ ഇന്നിങ്‌സ്. ഷമിയുടെ മികച്ചൊരു പന്തില്‍ ലാദ് പുറത്താവുകയായിരുന്നു. 2015ലാണ് ലാദിനെ മുംബൈ സ്വന്തമാക്കുന്നത്.

അവിടിന്നിങ്ങോട്ട് ടീമിനായി കളിക്കാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. ഏറ്റവും കൗതുകകരമായ സംഭവം, ഹാര്‍ദ്ദിക് പാണ്ഡ്യയേയും അതെ വര്‍ഷം തന്നെയാണ് മുംബൈ ടീമിലെത്തിച്ചത് എന്നാണ്. ഇപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. കഴിവും തെളിയിച്ചാല്‍ പാണ്ഡ്യയോളമൊ അതിലുപരിയോ ലാദിന് വളരാം. പ്രാദേശിക മത്സരത്തില്‍ മുംബൈക്കായി മികച്ച പ്രകടനം നടത്തിയതാണ് ലാദ്നെ മുംബൈ നിലനിര്‍ത്തുന്നത്.

49 ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് സിദ്ദേശ് ലാദ് ഇതുവരെ കളിച്ചത്. 43.27 ശരാശരിയില്‍ 3592 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മറ്റൊരു കൗതുകം കൂടിയുണ്ട് ലാദിനെ സംബന്ധിച്ച്. താരത്തിന്റെ അച്ഛന്‍ ദിനേശ് പ്രാദേശിക തലത്തില്‍ പരിശീലകന്‍ കൂടിയാണ്. ഇന്ത്യയുടെ ഉപനായകന്‍ കൂടിയായ രോഹിത് ശര്‍മ്മ ആദ്യകാലങ്ങളില്‍ ദിനേശിന്റെ കീഴില്‍ പരിശീലനം നടത്തിയിട്ടുണ്ട്. മാത്രമല്ല, രോഹിതും ലാദും ഒരേ സ്കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.