LiveTV

Live

Cricket

പേടിക്കാതിരിക്കാനാവില്ല ആര്‍ക്കും റസലിനെ, കാരണം... 

2019 ഐ.പി.എല്ലില്‍ ഇതുവരെ നേരിട്ട 121 പന്തുകളില്‍ 25ഉം സിക്സര്‍ പറത്തി ആന്ദ്രെ റസല്‍..

പേടിക്കാതിരിക്കാനാവില്ല ആര്‍ക്കും റസലിനെ, കാരണം... 

സീസണിലെ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആന്ദ്രെ റസല്‍ എന്ന കരീബിയന്‍ താരത്തിന്റേതായ് മാറുകയാണ് ഐ.പി.എല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഈ ഓള്‍റൗണ്ടര്‍ ഇതുവരെ അടിച്ചുകൂട്ടിയത് മൊത്തം 257 റണ്‍സാണ്. അതില്‍ 150ഉം പിറന്നത് സിക്സുകളിലൂടെയും. 213.39 സ്ട്രൈക്ക് റേറ്റില്‍ നേടിയ രണ്ട് ഹാഫ് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

സണ്‍റൈസേഴ്സിനെതിരായ സീസണിലെ ആദ്യ മാച്ചില്‍ തന്നെ 19 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടിയ റസല്‍ ടീമിന്റെ വിജയ ശില്പിയായാണ് മടങ്ങിയത്. കൊല്‍ക്കത്ത വിജയിച്ച മത്സരങ്ങളിലെല്ലാം റസലിന്റെ ബാറ്റിന്റെ ചൂട് എതിര്‍ ടീം അറിഞ്ഞിട്ടുണ്ട്.

എല്ലാ കളികളിലും കൂറ്റനടികള്‍ മാത്രമല്ല വിക്കറ്റ് സൂക്ഷിച്ചും തനിക്ക് കളിക്കാനറിയാം എന്ന് ചെന്നൈക്കെതിരെയുള്ള മത്സരത്തിലെ 44 പന്തുകളില്‍ നേടിയ 50 റണ്‍സ് തെളിയിച്ചുതരുന്നു. വരാനുള്ള മത്സരങ്ങളിലും റസലിനെ എതിര്‍ടീമുകള്‍ ഭയപ്പെടുമെന്നത് ഉറപ്പാണ്. ആ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകരും.