LiveTV

Live

Cricket

പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ മുംബൈക് ജയം

അവസാന പന്ത് വരെ നിണ്ട മത്സരത്തിൽ മുംബൈ പഞ്ചാബിൽ നിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു.

പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ മുംബൈക് ജയം

പൊള്ളാഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ മുംബൈക് വമ്പൻ ജയം. അവസാന പന്ത് വരെ നിണ്ട മത്സരത്തിൽ മുംബൈ പഞ്ചാബിൽ നിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു. 31 പന്തിൽ പൊള്ളാഡ് 83 റൺസ് നേടി മുംബൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി. പത്ത് സിക്സും 4 ഫോറും അടങ്ങുന്നതാണ് പൊള്ളാഡിന്റെ ഇന്നിംങ്സ്.

അവസാന ഓവറിൽ രാജ്പുതിന്റെ പന്തിൽ മില്ലെര്‍ക് ക്യാച് നൽകി പൊള്ളാഡ് പുറത്തായി. പേശീ വലിവ് കാരണം രോഹിത് ശര്‍മ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാലാണ് പൊള്ളാര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.

പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ മുംബൈക് ജയം

ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, ലോകേഷ് രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തിൽ 197 റണ്സെടുത്തു. 64 പന്തിൽ അറ് വീതം സിക്സും ബൗണ്ടറിയുമായ് രാഹുൽ തന്റെ കന്നി ഐ.പി.എൽ സെഞ്ച്വറി നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഗെയിലും രാഹുലും തകർത്തടിച്ചപ്പോൾ ഇരുവരും ചേർന്ന് 116 റൺസ് നേടി. 36 പന്തിൽ 63 റൺസെടുത്ത ഗെയിലിനെ പുറത്താക്കി ജേസണ്‍ ബെഹറന്‍ഡോര്‍ഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചു. വിക്കറ്റ് നേടിയ ഹർദിക് പാണ്ട്യ അവസാന ഓവറുകളിൽ രാഹുലിന്റെ ബാറ്റിംഗ് കരുത്തിന് മുൻപിൽ പതറി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ തീരുമാനം തെറ്റിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ തുടക്കം. എന്നാൽ അവിശ്വസനീയമായ വിധം തകര്‍ത്തടിച്ച ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ മികവിലാണ് മുംബൈ വിജയം കൊയ്തത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു ഉയർന്നു