LiveTV

Live

Cricket

ഐ.പി.എല്ലിന്‍റെ പേരില്‍ കോഹ്‌ലിയെ അളക്കരുത്; ദിലീപ് വെങ്സാര്‍ക്കര്‍

ഐ.പി.എല്‍ മല്‍സരങ്ങളുടെ പേരില്‍ വിരാട് കോഹ്‍ലിയുടെ കഴിവിനെ സംശയിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടനും ചീഫ് സെലക്ടറുമായ ദിലീപ് വെങ്സാര്‍ക്കര്‍

ഐ.പി.എല്ലിന്‍റെ പേരില്‍ കോഹ്‌ലിയെ അളക്കരുത്; ദിലീപ് വെങ്സാര്‍ക്കര്‍

ഐ.പി.എല്ലിലെ പ്രകടനത്തിന്റെ പേരില്‍ കോഹ്‌ലിയെ വിലയിരുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സാര്‍ക്കര്‍. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ മോശം പ്രകടനത്തില്‍ കോഹ്‌ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാതലത്തിലാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ ‘സംരക്ഷണം’. കൊല്‍ക്കത്തക്കെതിരെ 206 എന്ന കൂറ്റന്‍ ടോട്ടല്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയിട്ടും റസലിന്റെ മികവില്‍ അവര്‍ ജയിച്ചിരുന്നു.

ഐ.പി.എല്ലിന്‍റെ പേരില്‍ കോഹ്‌ലിയെ അളക്കരുത്; ദിലീപ് വെങ്സാര്‍ക്കര്‍

13 പന്തില്‍ 48 റണ്‍സ് നേടിയ റസ്സലിന്‍റെ പ്രകടനം കണ്ട് താന്‍ വളരെയധികം അത്ഭുതപ്പെട്ടെന്ന് വെങ്സാര്‍ക്കര്‍ പറയുന്നു. കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂരിന് ആറു കളികളില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ സാധിച്ചിരുന്നില്ല. അത് കൂടാതെ നാട്ടില്‍ വച്ച് ആസ്ട്രേലിയക്കെതിരെ നടന്ന ടി-20,ഏകദിന പരമ്പരകളും തോറ്റതോടെ കോഹ്‌ലിയുടെ കയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ഐ.പി.എല്ലിന്‍റെ പേരില്‍ കോഹ്‌ലിയെ അളക്കരുത്; ദിലീപ് വെങ്സാര്‍ക്കര്‍

എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങളല്ല ഒരു കളിക്കാരന്‍റെ അളവുകോലെന്ന് വെങ്സാര്‍ക്കര്‍ പറയുന്നു. മികച്ച ഫോമിലുള്ള വിരാട് എല്ലാ കാലത്തെയും മികച്ച ബാറ്റ്സ്മാനാണെന്നും ക്യാപ്റ്റനെന്ന നിലക്ക് വിരാട് വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഏതൊരു ദൗത്യവും 100% വിശ്വസിച്ച് ഏല്‍പിക്കാവുന്ന കളിക്കാരനാണ് കോഹ്‌ലി. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം അത് തെളിയിച്ചതാണെന്നും വെങ്സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘ലോകകപ്പ് വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുകയാണ്. ലോകക്രിക്കറ്റിലെ തന്നെ ആരാധകരുടെ പ്രിയ ടീമുകളിലൊന്നാണ് ഇന്ത്യ എന്നിരിക്കെ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പ്രകടനത്തിലാവും എല്ലാ കണ്ണുകളും. അവസാന10 ഓവറുകളില്‍ എതിരാളിയെ പ്രതിരോധത്തിലാക്കാന്‍ കഴിയാത്തതായിരുന്നു നമ്മുടെ പോരായ്മ. എന്നാല്‍ ബുംറയെ പോലെയുള്ളവരാല്‍ ആ പ്രശ്നം പരിഹരിക്കാം’ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് പോലെയൊരു വേദിയില്‍ ബാറ്റിംഗ് വളരെ ദുഷ്കരമാണെന്നും പക്ഷെ കോഹ്‌ലിയും രോഹിത് ശര്‍മയും ഒഴികെയുള്ളവര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ നീലപ്പടയ്ക്ക് കപ്പിലേക്കുള്ള വഴി എളുപ്പമായിരിക്കുമെന്നും വെങ്സാര്‍ക്കര്‍ പറഞ്ഞു. പക്ഷെ കോഹ്‌ലിയേയും രോഹിതിനെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോകരുത് അവശ്യ സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ കൂടി കളിയുടെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.