LiveTV

Live

Cricket

ഇത് പഴയ ആളല്ല; ധോണിയുടെ ‘ചീത്ത’ കേട്ട് നന്നായ ചാഹര്‍; ഒപ്പമൊരു റെക്കോര്‍ഡും  

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പഴയ ചാഹറിനെയായിരുന്നില്ല കണ്ടത്. നാല് ഓവര്‍ എറിഞ്ഞ ചാഹര്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഇത് പഴയ ആളല്ല; ധോണിയുടെ ‘ചീത്ത’ കേട്ട് നന്നായ ചാഹര്‍; ഒപ്പമൊരു റെക്കോര്‍ഡും  

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് ദീപക് ചാഹറിന് ധോണി ശാസിക്കുന്നത്. 19ാം ഓവറില്‍ തുടരെ മോശമായ രീതിയില്‍ പന്തെറിഞ്ഞ ചാഹറിന്റെ അടുത്ത് എത്തിയ ധോണി നന്നായി പന്തെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പഴയ ചാഹറിനെയായിരുന്നില്ല കണ്ടത്. നാല് ഓവര്‍ എറിഞ്ഞ ചാഹര്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

അതും മുന്‍ നിരയെ തന്നെ വീഴ്ത്തി. ഒരു ഫാസ്റ്റ് ബൗളറില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം. പിച്ച് ബൗളര്‍മാരെ തുണച്ചതോടെ ആ ട്രാക്കില്‍ പന്തെറിയേണ്ട ചുമതലയെ ചാഹറിനുണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പുറമെ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ചാഹര്‍. ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ചാഹര്‍ സ്വന്തമാക്കിയത്.

നാലോവറില്‍ 19 ഡോട്ട് ബോളുകളെറിഞ്ഞ് ഒരു വിക്കെറ്റെടുത്ത ആശിഷ് നെഹ്‌റയുടെയും മുനാഫ് പട്ടേലിന്റെയും റെക്കോര്‍ഡാണ് ചാഹര്‍ പഴങ്കഥയാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെറിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടന്നെങ്കിലും 17.2 ഓവര്‍ എടുക്കേണ്ടി വന്നു.

ഇത് പഴയ ആളല്ല; ധോണിയുടെ ‘ചീത്ത’ കേട്ട് നന്നായ ചാഹര്‍; ഒപ്പമൊരു റെക്കോര്‍ഡും